ഓണറേറിയം വ്യവസ്ഥയില്‍ നിയമിച്ചവരെ തുടരാന്‍ അനുവദിക്കും
തിരുവനന്തപുരം: പതിനൊന്നിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ പഞ്ചായത്തുകളിലും നഗരസഭകളിലും ഓണറേറിയം വ്യവസ്ഥയില്‍ നിയമിക്കുകയും പിന്നീട് പാര്‍ട്ട് ടൈം കണ്ടിജെന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തുകയും ചെയ്ത ലൈബ്രേറിയന്‍മാര്‍, ആയമാര്‍, നഴ്‌സറി സ്‌കൂള്‍ ടീച്ചര്‍മാര്‍ എന്നിവരുടെ 35 ശതമാനം തസ്തികകള്‍ ഫുള്‍ടൈം കണ്ടിജെന്റ് തസ്തികകളായി ഉയര്‍ത്തി നിലവിലുള്ള സ്ഥാപനങ്ങളില്‍ തന്നെ തുടരാന്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇവര്‍ക്ക് മിനിമം പെന്‍ഷന്‍ ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു.
പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആയി വിരമിച്ച കെ.ജെ വര്‍ഗീസിനെ തിരുവനന്തപുരം ജില്ലയിലെ കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രവും തൃശൂര്‍ ജില്ലയിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കും സ്ഥാപിക്കുന്നതിനുള്ള സ്‌പെഷല്‍ ഓഫിസര്‍ ആയി നിയമിക്കും. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പദവിയിലാണ് നിയമനം.
കണ്ണൂര്‍ സര്‍വകലാശാലയില്‍ പുതിയതായി 100 അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കും.
വൈപ്പിന്‍ എളങ്കുന്നപ്പുഴയില്‍ പുതിയതായി പ്രവര്‍ത്തനമാരംഭിച്ച സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ കൊമേഴ്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക വീതം സൃഷ്ടിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."