ലൈഫ് ഭവനപദ്ധതിയിലെ പാളിച്ച: പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: ലൈഫ് മിഷന്‍ ഭവനപദ്ധതിയിലെ പാളിച്ചകള്‍ സംബന്ധിച്ച അടിന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. ശൂന്യവേളയില്‍ പി.കെ ബഷീറാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്.
ലക്ഷക്കണക്കിനു ഭവനരഹിതര്‍ വീടിനായി കാത്തിരിക്കുകയാണെന്ന് ബഷീര്‍ പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവുകള്‍ക്കുമേല്‍ ഉത്തരവുകളിറക്കി ഭവനപദ്ധതി സങ്കീര്‍ണമാക്കുകയാണ്. വീടിന് അപേക്ഷിക്കണമെങ്കില്‍ റേഷന്‍ കാര്‍ഡ് വേണം.
എന്നാല്‍, റേഷന്‍ കാര്‍ഡ് വേണമെങ്കില്‍ വീട്ടുനമ്പര്‍ വേണം. വീട്ടുനമ്പര്‍ വേണമെങ്കില്‍ വീടുവേണം. അര്‍ഹതയുള്ളവര്‍ ഗുണഭോക്തൃ പട്ടികയ്ക്കു പുറത്താണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഗ്രാമസഭകള്‍ വഴി ഗുണഭോക്തൃ പട്ടികകള്‍ തയാറാക്കുന്ന സംവിധാനം അട്ടിമറിച്ച് കുടുംബശ്രീയെക്കൊണ്ട് സര്‍വേ നടത്തുകയായിരുന്നു. 41 പേജുള്ള മാര്‍ഗനിര്‍ദേശം ഒരു വീടിനായി കാത്തിരിക്കുന്ന ഗുണഭോക്താവിനുള്ള ഇരുട്ടടിയായിത്തീര്‍ന്നു.
1034 പ്രാദേശിക ഭരണകൂടങ്ങള്‍ ഒരു വര്‍ഷത്തില്‍ ശരാശരി 50 വീടുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നത് ഇതോടെ ഇല്ലാതായെന്നും ബഷീര്‍ പറഞ്ഞു.
ലൈഫ് മിഷന്റെ ഈ വര്‍ഷത്തെ ലക്ഷ്യം വിവിധ ഭവനനിര്‍മാണ പദ്ധതികള്‍ പ്രകാരം പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണമാണെന്ന് ബഷീറിനു മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."