ഖാന്റെ ഭീഷണിക്ക് ഇന്ത്യയുടെ മറുപടി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആണവാക്രമണം നടത്താന്‍ പാകിസ്താന് അഞ്ചുമിനിറ്റുമതിയെന്ന പാക് ആണവ പദ്ധതി തലവന്‍ ഡോ. അബ്ദുല്‍ ഖാദിര്‍ ഖാന്റെ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യന്‍ പ്രതിരോധ വിദഗ്ധര്‍. പാക്കിസ്താനെ മുഴുവന്‍ ലക്ഷ്യമിടാനുള്ള ആണവപ്രഹരശേഷി ഇന്ത്യയ്ക്കുണ്ടെന്ന് മുന്‍ സൈനികമേധാവി ജനറല്‍ എന്‍.സി വിജ് അഭിപ്രായപ്പെട്ടു.
ഇന്ത്യക്ക് അണവായുധങ്ങള്‍ ആക്രമണത്തിനല്ല പ്രതിരോധത്തിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ആണവായുധ ആക്രമണത്തിന് പാകിസ്താന് സൈനിക മേധാവി ഉത്തരവിട്ടാല്‍ തന്നെ അതിന്റെ നടപടിക്രമങ്ങള്‍ മാത്രം ആറു മണിക്കൂറോളം എടുക്കുമെന്നും ജനറല്‍ വിജ് പറഞ്ഞു. അബ്ദുല്‍ ഖാദിര്‍ ഖാന്റെ പരാമര്‍ശം പ്രശസ്തിക്കു വേണ്ടി മാത്രമാണെന്ന് എയര്‍ വൈസ് മാര്‍ഷല്‍ മന്മോഹന് ബഹദൂര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം പാകിസ്താന്റെ ആദ്യ ആണവ പരീക്ഷണത്തിന്റെ വാര്‍ഷികാഘോഷ ചടങ്ങിലാണ് ഖാദിര്‍ ഖാന് ഇന്ത്യയെക്കുറിച്ച് പരാമര്‍ശം നടത്തിയത്. റാവല്‍പിണ്ടിക്കു സമീപമുള്ള കഹൂട്ടയില്‍ നിന്ന് അഞ്ചു മിനിറ്റു കൊണ്ട് ഡല്‍ഹിയെ ആക്രമിക്കാന്‍ തക്ക വിധമുള്ള അണവായുധ പ്രഹരശേഷി പാകിസ്താനുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."