HOME
DETAILS
MAL
തൊഴില്‍ സുരക്ഷിതത്വം: പുതിയ നിയമം പരിഗണനയിലെന്ന് കേന്ദ്രം
backup
February 07 2018 | 20:02 PM
ന്യൂഡല്‍ഹി: തൊഴില്‍ സുരക്ഷിതത്വം സംബന്ധിച്ച പുതിയ നിയമം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ് കുമാര്‍ ഗംഗ്വാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.
ശമ്പളം, വ്യവസായ ബന്ധങ്ങള്‍, സാമൂഹികസുരക്ഷിതത്വം, ക്ഷേമം, സേവന വ്യവസ്ഥകള്‍ എന്നിവ സംബന്ധിച്ച നിയമനിര്‍മാണം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. ഇത് സംബന്ധിച്ച് അഭിപ്രായങ്ങള്‍ ക്ഷണിച്ച് തൊഴില്‍ മന്ത്രാലയം വെബ്സൈറ്റില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര തൊഴില്‍ മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."