നാഗാലാന്‍ഡ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളില്ല
കൊഹിമ: ഈ മാസം 27ന് നടക്കുന്ന നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥികളെ കിട്ടാതെ കോണ്‍ഗ്രസ്. നേരത്തെ നാഗാ പീപ്പിള്‍സ് ഫ്രണ്ടുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കിലും ഇത്തവണ തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് സ്ഥാനാര്‍ഥികളെ പോലും കിട്ടാതെ കോണ്‍ഗ്രസ് കഷ്ടപ്പെടുന്നത്.
അനുയോജ്യരായ സ്ഥാനാര്‍ഥികളെ കിട്ടാത്ത സാഹചര്യത്തില്‍ 60 അംഗ സഭയില്‍ 20 മുതല്‍ 25 സീറ്റുകളില്‍ മാത്രമേ മത്സരിക്കൂ എന്ന് ഒരു നേതാവ് പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആത്മ വിശ്വാസം കുറവാണ്. സംഘടനാ തലത്തിലെ പോരായ്മയാണ് ഇതിന് കാരണം. കൂടാതെ മത്സര രംഗത്ത് ആവശ്യമായ വിഭവ ശേഷിയില്ലാത്തതും വലിയ പ്രശ്നമാണ് ഉണ്ടാക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
നാഗാലാന്‍ഡില്‍ കോണ്‍ഗ്രസ് അധികാര ഭ്രഷ്ടരാക്കപ്പെട്ടിട്ട് 15 വര്‍ഷമായി. 1993 മുതല്‍ 2003 വരെ മുഖ്യമന്ത്രിയായിരുന്ന എസ്.സി ജാമിറാണ് കോണ്‍ഗ്രസിന്റെ അവസാന മുഖ്യമന്ത്രി. 2013ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എട്ട് സീറ്റുകളില്‍ വിജയിച്ചിരുന്നു. പാര്‍ട്ടിയിലെ ശക്തരായ പല നേതാക്കളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് മാറിയതാണ് കോണ്‍ഗ്രസിന് അധികാരം നഷ്ടമാകാന്‍ കാരണമായത്.
ബി.ജെ.പിയും വലിയ പ്രതിസന്ധിയാണ് സംസ്ഥാനത്ത് നേരിടുന്നത്. 20 സീറ്റുകളില്‍ മാത്രമാണ് അവര്‍ മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."