HOME
DETAILS
MAL
സര്‍ക്കാര്‍ ബാര്‍ ഉടമകളുമായി ഒത്തുകളിക്കുന്നു: ലീഗ്
backup
February 15 2017 | 21:02 PM
കോഴിക്കോട്: കള്ളും ബിയറും വൈനുമൊന്നും മദ്യമല്ലെന്ന വാദവുമായി സുപ്രിം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാറിന്റെ പിന്മാറ്റം സംശയാസ്പദമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പാതയോരങ്ങളിലെ മദ്യവില്പനക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനെ പരോക്ഷമായി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചതു തന്നെ സര്‍ക്കാറിന്റെ തനിനിറം വ്യക്തമാക്കുന്നതാണ്.
ആവശ്യം വിവാദമായപ്പോള്‍ പിന്‍വലിഞ്ഞ സര്‍ക്കാര്‍, പഞ്ച നക്ഷത്ര ബാറുകാരെയും വന്‍കിട ഹോട്ടലുകാരെയും പിന്‍വാതില്‍ വഴി സഹായിക്കാനാണ് നീക്കം നടത്തുന്നത്. അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."