യു.ഡി.എഫ് മേഖലാ ജാഥ ജില്ലയില്‍; ഇടിമൂഴിക്കലില്‍ ഉജ്വല വരവേല്‍പ്
ചേലേമ്പ്ര: സംസ്ഥാന യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരേ ഡോ. എം.കെ മുനീര്‍ എം.എല്‍.എ നയിക്കുന്ന മേഖലാ പ്രചാരണ ജാഥ മലപ്പുറം ജില്ലയില്‍ പ്രവേശിച്ചു. ജില്ലാതിര്‍ത്തിയായ ഇടിമുഴിക്കലില്‍ ജാഥയെ വരവേറ്റു.
രാവിലെ പത്തിനു ജാഥാ നായകനെ യു.ഡി.എഫ് കണ്‍വീനറും മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറിയുമായ അഡ്വ. കെ.എന്‍.എ ഖാദര്‍ തലപ്പാവ് ധരിപ്പിച്ചു സ്വീകരിച്ചു. തുടര്‍ന്നു നിരവധി ബൈക്കുകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ ആദ്യ സ്വീകരണ സ്ഥലമായ ചേളാരിയിലേക്കു ജാഥ നീങ്ങി. ജില്ലാതിര്‍ത്തിയില്‍ കോണ്‍ഗ്രസ് നേതാക്കളായ വി.വി പ്രകാശ്, അനില്‍ കുമാര്‍ എം.എല്‍.എ, ഇ. മുഹമ്മദ് കുഞ്ഞി, വി.എ കരീം, പി.ടി അജയ് മോഹന്‍, കെ.പി അബ്ദുല്‍ മജീദ്, ലീഗ് നേതാക്കളായ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, കെ. മുഹമ്മദുണ്ണി ഹാജി, എ.പി ഉണ്ണികൃഷ്ണന്‍, സലീം കരുവമ്പലം, പി.വി മുഹമ്മദ് അരീക്കോട്, ഉമ്മര്‍ പാണ്ടികശാല, എം.എ ഖാദര്‍, അന്‍വര്‍ മുള്ളമ്പാറ, ഡോ. വി.പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, വി.പി.എം സഹീര്‍, സിഎംപി നേതാക്കളായ കൃഷ്ണന്‍ കോട്ടുമല, വാസു കാരയില്‍, എന്‍.വി മോഹന്‍ദാസ്, സി.കെ ഗോപാലന്‍, വിന്‍സന്റ്, ബഷീര്‍ പറപ്പൂര്‍, ജനതദള്‍ നേതാക്കളായ സബാഹ് പുല്‍പ്പറ്റ, എം. സിദ്ദാര്‍ഥന്‍, അലി പുല്ലിക്കോട്, മുഹമ്മദലി, വി.വി രാമദാസ്, ഉണ്ണി ചേലേമ്പ്ര, ആര്‍.എസ്.പി നേതാക്കളായ വെന്നിയൂര്‍ മുഹമ്മദ് കുട്ടി, സൈഫു പാലക്കല്‍, കുഞ്ഞിമുഹമ്മദ് മൂന്നിയൂര്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."