അമിത ജല ഉപയോഗം തടഞ്ഞു
എരുമപ്പെട്ടി: എരുമപ്പെട്ടി പുഴയിലെ കോട്ടപ്പുറം തടയണയില്‍ നിന്നും കൃഷിയുടെ പേരില്‍ അമിതമായി ജലം ഊറ്റുന്നത് നാട്ടുകാര്‍ തടഞ്ഞു. തടയണയുടെ സമീപമുള്ള സ്വകാര്യ വ്യക്തികള്‍ അവരുടെ പറമ്പുകളിലേക്ക് രാപകല്‍ വ്യത്യാസമില്ലാതെ മോട്ടോര്‍ ഉപയോഗിച്ച് അനിയന്ത്രിതമായി പമ്പ് ചെയ്ത് ജലം പാഴാക്കി കളയുകയാണ്.
കാര്‍ഷിക വൃത്തിക്ക് വൈദ്യുതി സൗജന്യമായതിനാല്‍ കൃഷിയുടെ പേര് പറഞ്ഞാണ് ജല ദുരുപയോഗവും ചൂഷണവും നടത്തുന്നത്. ഇതിനെ തുടര്‍ന്നാണ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി.എ.ജോസഫിന്റെ നേതൃത്വത്തില്‍ നാട്ടുകാരും കുടിവെള്ള പദ്ധതി ഗുണഭോക്താക്കളും ചേര്‍ന്ന് ജല മൂറ്റല്‍ തടഞ്ഞത്.
എരുമപ്പെട്ടി പഞ്ചായത്തിലെ മങ്ങാട് കോട്ടപ്പുറം പ്രദേശങ്ങളിലേക്ക് കുടിവെള്ള വിതരണത്തിനായാണ് കോട്ടപ്പുറത്ത് പുഴയില്‍ തടയണ നിര്‍മിച്ചിട്ടുള്ളത്. പഞ്ചായത്തിലെ 6,16 വാര്‍ഡുകളിലെ ഭൂരിഭാഗം വീടുകളിലേക്കും കുടിവെള്ളമെത്തിക്കുന്ന ഐക്യം ശുദ്ധജല വിതരണ പദ്ധതി കോട്ടപ്പുറം തടയണയിലെ വെള്ളത്തെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
കോട്ടപ്പുറം പാലം നിര്‍മാണത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രീറ്റ് തടയണയുടെ ഒരു വശം തകര്‍ത്തിരുന്നു. അധികൃതര്‍ ഇത് പുനര്‍ നിര്‍മിക്കാത്തതിനാല്‍ തടയണയുടെ തകര്‍ന്ന വശം നാട്ടുകാര്‍ പണം പിരിച്ചെടുത്ത് മണല്‍ ചാക്ക് ഉപയോഗിച്ച് താല്‍കാലികമായി അടച്ചാണ് ജലം സംരക്ഷിക്കുന്നത്. എന്നാല്‍ സ്വകാര്യ വ്യക്തികളുടെ വന്‍തോതിലുള്ള ജലമൂറ്റല്‍ മൂലം തടയിണയിലെ ജലം വലിയ തോതില്‍ കുറഞ്ഞ് കൊണ്ടിരിക്കുകയാണ്.
രൂക്ഷമായ വരള്‍ച്ച അനുഭവപ്പെടുന്ന വരുന്ന നാല് മാസത്തേക്ക് സംഭരിച്ചിരിക്കുന്ന വെള്ളമാണ് സ്വകാര്യ വ്യക്തികള്‍ കൃഷിയുടെ പേരില്‍ നിയന്ത്രണമില്ലാതെ പാഴാക്കി കളയുന്നത്. വടക്കാഞ്ചേരി കേച്ചേരി പുഴയിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ജലമൂറ്റലും ജല ദുരുപയോഗവും രൂക്ഷമായ വരള്‍ച്ചയ്ക്ക് ഇടയാക്കുന്നതായി സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."