ഷെയ്ഖ് സായിദിന്റെ ജീവിത കഥ ‘സായിദ് – എ വിഷ്വൽ ജേർണി’; സമ്മാനമായി നൽകി നാഷണൽ ലൈബ്രറി ഓഫ് ആർകൈവ്സ്
യുഎഇയുടെ അമ്പത്തിമൂന്നാമത് ദേശീയദിനാഘോഷങ്ങളുടെ (ഈദുൽ ഇത്തിഹാദ്) ഭാഗമായി ഷെയ്ഖ് സായിദിന്റെ ജീവിത കഥ പറയുന്ന ‘സായിദ് – എ വിഷ്വൽ ജേർണി’ എന്ന ഗ്രന്ഥത്തിന്റെ നിരവധി കോപ്പികൾ രാജ്യത്തെ പ്രമുഖ വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും സമ്മാനമായി നൽകി നാഷണൽ ലൈബ്രറി ഓഫ് ആർകൈവ്സ്. അബൂദബി മീഡിയ ഓഫീസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുഎഇയുടെ സ്ഥാപക പിതാവിന്റെ ജീവിതം ചരിത്രപ്രാധാന്യമുള്ള ചിത്രങ്ങളിലൂടെ രേഖപ്പെടുത്തുന്ന ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത് യുഎഇ നാഷണൽ ലൈബ്രറി ഓഫ് ആർകൈവ്സാണ്.
ഏഴ് പതിറ്റാണ്ടുകളിലായി ഷെയ്ഖ് സായിദ് കൈവരിച്ച നേട്ടങ്ങളെ അടയാളപ്പെടുത്തുന്ന ഈ ഗ്രന്ഥം യുഎഇ ദേശീയദിനാഘോഷങ്ങളുടെ വേളയിൽ നൽകാനുതകുന്ന ഏറ്റവും മികച്ച ഉപഹാരമാണെന്ന് നാഷണൽ ലൈബ്രറി ഓഫ് ആർകൈവ്സ് ഡയറക്ടർ ജനറൽ H.E. അബ്ദുല്ല മജീദ് അൽ അലി പറഞ്ഞു.
ഈ പുസ്തകം സ്ഥാപക പിതാവിന്റെ പൈതൃകം രൂപപ്പെടുത്തുന്നതിൽ പങ്ക് വഹിച്ച വെല്ലുവിളികളെയും, വിജയങ്ങളെയും കുറിച്ച് അടുത്തറിയാനും, അവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ മനസ്സിലാക്കുന്നതിനും വായനക്കാരെ സഹായിക്കുന്നു. ദേശീയ, സാംസ്കാരിക മൂല്യങ്ങൾ എടുത്ത് കാട്ടുന്ന ഈ ഗ്രന്ഥം ഷെയ്ഖ് സായിദിന്റെ ജീവിതത്തിലെ ഓരോ പ്രധാന നിമിഷങ്ങളെയും അടയാളപ്പെടുത്തുന്നതായി അബ്ദുല്ല മജീദ് അൽ അലി അഭിപ്രായപ്പെട്ടു.
11 അധ്യായങ്ങളായി 448 പേജുകളുള്ള ഈ പുസ്തകത്തിൽ 640 അമൂല്യമായ ഫോട്ടോകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ചിത്രങ്ങളെല്ലാം നാഷണൽ ലൈബ്രറി ഓഫ് ആർകൈവ്സിന്റെ പ്രത്യേക ശേഖരത്തിൽ നിന്നുള്ളതാണ്. നാഷണൽ ലൈബ്രറി ഓഫ് ആർകൈവ്സ് 2024-ലെ അബൂദബി ഇന്റർനാഷണൽ ബുക്ക് ഫെയറിൽ ഈ പുസ്തകം പ്രദർശിപ്പിച്ചിരുന്നു.
The National Library of Archives has gifted a biography of Sheikh Sayyid, titled "Sayyid: A Visual Journey", which chronicles the life and legacy of the esteemed leader.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."