എല്ലാ ജില്ലകളിലും കരിയര്‍ ഗൈഡന്‍സ് സെന്ററുകള്‍ തുടങ്ങും: ടി.പി രാമകൃഷ്ണന്
തിരുവനന്തപുരം: ഉദ്യോഗാര്‍ഥികള്‍ക്ക് വഴികാട്ടാനായി എല്ലാ ജില്ലകളിലും കരിയര്‍ ഗൈഡന്‍സ് സെന്ററുകള്‍ ആരംഭിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മെഗാ ജോബ് ഫെയറുകളുടെ മാതൃകയില്‍ എല്ലാ ജില്ലകളിലും മെഗാ ജോബ് ഫെയറുകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കുള്ള കൈവല്യ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഭിന്നശേഷിക്കാര്‍ക്കായുള്ള സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതിയാണ് കൈവല്യ. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പദ്ധതിയില്‍ ഗുണഭോക്താക്കളാകാം. വൊക്കേഷണല്‍ ആന്റ് കരിയര്‍ ഗൈഡന്‍സ്, നൈപുണ്യ വര്‍ദ്ധന, മത്സര പരീക്ഷാ പരിശീലനം, പലിശരഹിത സ്വയംതൊഴില്‍ വായ്പാ പദ്ധതി തുടങ്ങിയ ഘടക പദ്ധതികളിലൂടെ ഭിന്നശേഷിയുള്ളവരെ വരുമാനമാര്‍ഗമുള്ള തൊഴില്‍ കണ്ടെത്താന്‍ പ്രാപ്തരാക്കുയാണ് പദ്ധതിയുടെ ലക്ഷ്യം.
ഉദ്ഘാടന ചടങ്ങില്‍ വി.എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. പദ്ധതി പ്രകാരമുള്ള സ്വയംതൊഴില്‍ വായ്പകള്‍ മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു. പഠനോപാധികളുടെ വിതരണം മേയര്‍ വി.കെ പ്രശാന്തും ബ്രോഷര്‍ പ്രകാശനം വികലാംഗ ക്ഷേമ കോര്പ്പറേഷന് മാനേജിങ് ഡയറക്ടര്‍ കെ മൊയ്തീന്‍കുട്ടിക്ക് നല്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവും നിര്‍വഹിച്ചു. ഐഷ ബേക്കര്‍, പരശുവയ്ക്കല്‍ പി.മോഹനന്, ഡോ. സജി ജോര്‍ജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."