ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ
ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനായി ഡിജിറ്റൽ ദുബൈ ഒരു പ്രത്യേക ഗൈഡ്ബുക്ക് പുറത്തിറക്കി. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം പുറത്തുവിട്ടത്.
‘പാരന്റൽ കണ്ട്രോൾ ഗൈഡ്ബുക്ക്’ എന്ന പുസ്തകം ഡിജിറ്റൽ യുഗത്തിലെ സാദ്ധ്യതകൾ പരമാവധി സുരക്ഷയോടെ ഉപയോഗിക്കുന്നതിന് വരും തലമുറയെ പ്രാപ്തമാക്കാനായാണ് ഒരുക്കിയിരിക്കുന്നത്.
‘ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികൾക്കൊപ്പം നിങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കൂ… അതിലൂടെ അവരെ സുരക്ഷിതാരാക്കൂ.’ എന്ന ആശയം അടിസ്ഥാനമാക്കിയാണ് ഈ ഗൈഡ് രചിച്ചിരിക്കുന്നത്. https://www.digitaldubai.ae/docs/default-source/publications/parental_control_guide_en.pdf?sfvrsn=e746750f_6എന്ന വിലാസത്തിൽ നിന്ന് പി ഡി എഫ് രൂപത്തിൽ ഈ പുസ്തകം ലഭ്യമാണ്.
കുട്ടികളുടെ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗ സമയം ആരോഗ്യകരമായ രീതിയിൽ ക്രമീകരിക്കുക, സ്ക്രീൻ ടൈം നിയന്ത്രിക്കുക, ഓൺലൈൻ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഇത് നടപ്പിലാക്കുന്നതിന് സഹായിക്കുന്ന വിവിധ പ്രോഗ്രാമുകൾ തുടങ്ങിയ വിഷയങ്ങൾ ‘പാരന്റൽ കണ്ട്രോൾ ഗൈഡ്ബുക്കിൽ’ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ സൈബർ ബുള്ളിയിങ് പോലുള്ള വിഷയങ്ങൾ നേരിടുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതും, കുട്ടികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്ന അവസരത്തിൽ പാരന്റൽ കണ്ട്രോൾ നടപ്പിലാക്കുന്നതും ഉൾപ്പടെയുള്ള വിഷയങ്ങളും ഈ പുസ്തകത്തിൽ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."