നാലു പാകിസ്താനികളടക്കം അഞ്ചു പേരെ സഊദിയില്‍ വധശിക്ഷയ്ക്കു വിധേയരാക്കി
റിയാദ്: വിവിധ കേസുകളില്‍ നാല് പാകിസ്ഥാന് സ്വദേശികളടക്കം അഞ്ചു പേരെ സഊദിയില്‍ വധശിക്ഷക്ക് വിധേയരാക്കിയാതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കവര്‍ച്ച, കൊലപാതകം, പ്രകൃതിവിരുദ്ധ പീഡനം എന്നീ കേസിലാണ് നാല് പാകിസ്ഥാന് പൗരന്മാരെ റിയാദില്‍ വധശിക്ഷക്ക് വിധേയരാക്കിയത്.
മോഷണലക്ഷ്യത്തോടെ വീട്ടില്‍ കയറിയ സംഘത്തിലെ രണ്ടു പേര് വീട്ടമ്മയെ കൈകാലുകള്‍ ബന്ധിക്കുകയും ബാലസംഗം ചെയ്യുകയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
ഇതേസമയം, മറ്റുള്ളവര്‍ പ്രായപൂര്‍ത്തിയാകാത്ത മകനെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനും വിധേയരാകുകയായിരുന്നു. പിന്നീട് സംഘം സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. സംഘത്തിലെ ലിയാഖത് ഹുസൈന്,മുഹമ്മദ് സാഖിബ്, സാജിദ് അലി, ഫൈസല്‍ മുനീര്‍ ഹുസൈന് എന്നിവരെയാണ് റിയാദില്‍ വധശിക്ഷക്ക് വിധേയരാക്കിയത്.
മയക്കു മരുന്ന് കേസില്‍ ജോര്‍ദാനി പൗരനായ സമീര്‍ അബ്ദുല്‍ ഖാദിര്‍ നസീറാത്തി എന്നയാളെ തബൂക്കില്‍ വെച്ചാണ് വധശിക്ഷക്കു വിധേയനാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."