നഗരത്തില്‍ ജീവിക്കുന്നവര്‍ മുന്‍ഗണന നല്‍കുന്നത് കുട്ടികളുടെ ലഘൂകരണം
നഗരത്തില്‍ ജീവിക്കുന്നവര്‍ ചെറിയ കുടുംബങ്ങള്‍ക്കും കുറഞ്ഞ കുട്ടികള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്ന് പുതിയ പഠനം. എണ്ണത്തിനല്ല, ഗുണത്തിനാണ് ഇത്തരക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നാണ് അമേരിക്കയില്‍ നടത്തിയ പുതിയ പഠനത്തില്‍ കണ്ടെത്തിയത്. ദീര്‍ഘകാല സ്നേഹ ബന്ധത്തിനും കുറഞ്ഞ കുഞ്ഞുങ്ങള്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസത്തിനുമാണ് ഇത്തരക്കാര്‍ പരിഗണന നല്‍കുന്നത്.
മനുഷ്യന്റെ സംസ്കാരവും വൈവിധ്യവും ജനസംഖ്യാ വര്‍ദ്ധനവും മനുഷ്യന്റെ മനസ്സില്‍ വരുത്തിയ മാറ്റമാണിത് തെളിയിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. യു.എസിലെ അരിസോണ സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തല്‍ നടത്തിയത്. ഭാവിയെക്കുറിച്ച് കൃത്യമായ ധാരയണയുണ്ടാകുന്നവരും വൈകി വിവാഹം ചെയ്യാനിഷ്ടപ്പെടുന്നവരുമാണിവര്. വിവാഹ ശേഷം കുട്ടികളുടെ എണ്ണത്തിനല്ല അവരുടെ വിദ്യാഭ്യാസത്തിനും മറ്റു കാര്യങ്ങള്‍ക്കും പ്രാധാന്യം നല്കുന്നവര് നഗര ജീവിതത്തില്‍ വര്‍ദ്ധിച്ചു വരികയാണെന്നും പഠനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."