കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പ്, പാചകവാതക തൊഴിലാളികളുടെ സമരം പിന്‍വലിച്ചു
കണ്ണൂര്‍; കണ്ണൂര്‍ ജില്ലയില്‍ പെട്രോള്‍ പമ്പ്, പാചകവാതക തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു.
ജില്ലയിലെ 136 പെട്രോള്‍ പമ്പുകളിലെയും 38 ഗ്യാസ് ഏജന്‍സികളിലെയും ജീവനക്കാരാണ് വേതന വര്‍ധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്തിയിരുന്നത്.
സമരത്തിന്റെ നാലാം ദിനമായ ഇന്ന് കലക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
2016 ഡിസംബര്‍ 21ലെ മിനിമം വേതനം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കുമെന്ന ധാരണയിലാണ് സമരം പിന്‍വലിച്ചത്.
സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ ജില്ലയില്‍ ഇന്ധനക്ഷാമം രൂക്ഷമായിരുന്നു. ദീര്‍ഘദൂര സര്‍വ്വീസ് ഒഴികെയുളള സ്വകാര്യ ബസുകള്‍ ഇന്നലെ വൈകിട്ടോടെ സര്‍വ്വീസ് അവസാനിപ്പിച്ചിരുന്നു.
സ്‌കൂള്‍ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിയതോടെ ജില്ലയിലെ പല സ്‌കൂളുകളും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. .
തൊഴിലാളി സംഘടനകളുമായി കലക്ടറും എഡിഎമ്മും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചര്‍ച്ച പാരാജയപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."