കണ്ണൂര്‍ സര്‍വകലാശാലാ വാര്‍ത്തകള്‍- 17-02-2017
ഓണ്‍ലൈന്‍
ആയി ഫീസടക്കാം
സര്‍വകലാശാലയില്‍ ഓണ്‍ലൈന്‍ ആയി ഫീസടക്കാനുള്ള സൗകര്യം നിലവില്‍ വന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഇതിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റായ ഓണ്‍ലൈന്‍ എസ്.ബി.ഐ.യില്‍ (ംംം.ീിഹശിലയെശ.രീാ) പ്രവേശിച്ച് അപേക്ഷകര്‍ അവരവരുടെ വിവരങ്ങള്‍ നല്‍കിയാല്‍ നെറ്റ് ബാങ്കിങ്, എ.ടി.എം ഡബിറ്റ് കാര്‍ഡ് ഇവയില്‍ ഏതെങ്കിലും ഉപയോഗിച്ച് പണമടയ്ക്കാവുന്നതാണ്. മറ്റു ദേശസാല്‍കൃത ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്കും ഇതിലൂടെ പണമടയ്ക്കാം.
എം.എസ്.സി. മെഡിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 6 മുതല്‍
പാര്‍ട്ട് രണ്ട് - രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി ഡിഗ്രി (റഗുലര്‍, സപ്ലിമെന്ററി - സെപ്റ്റംബര്‍ 2016) പരീക്ഷകള്‍ മാര്‍ച്ച് ആറിന് ആരംഭിക്കും. അപേക്ഷകള്‍ പിഴ കൂടാതെ ഫെബ്രുവരി 22 വരെയും 150 രൂപ പിഴയോടെ 23 വരെയും സമര്‍പ്പിക്കാവുന്നതാണ്.അപേക്ഷയോടൊപ്പം, എ.പി.സി, ചലാന്‍ എന്നിവ ഫെബ്രുവരി 25നകം സര്‍വകലാശാലയില്‍ എത്തിക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."