കോടികള്‍ വാഗ്ദാനം ചെയ്ത് എം.എല്‍.എമാരെ പിടിച്ചു നിര്‍ത്തി
ചെന്നൈ: ശശികല വിഭാഗം എം.എല്‍.എമാരെ 25 കോടി രൂപ വീതവും സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്തുമാണ് പിടിച്ചു നിര്‍ത്തിയതെന്ന് വിവരം. അതേസമയം ബലപരീക്ഷണ വേളയില്‍ മറുപക്ഷം ഇതിലേറെ വലിയ വാഗ്ദാനങ്ങള്‍ നല്കിയാല് എം.എല്‍.എമാര്‍ മാറിചിന്തിക്കാനുമിടയുണ്ട്.
ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു മന്ത്രിസഭ രൂപീകരിക്കാന്‍ പളനിസാമിയെ ക്ഷണിച്ചതിനെ പ്രതിപക്ഷ നേതാവും ഡി.എം.കെ ആക്ടിങ് പ്രസിഡന്റുമായ എം.കെ സ്റ്റാലിന് സ്വാഗതം ചെയ്തുവെങ്കിലും 15 ദിവസം സമയം നല്‍കിയതില്‍ പ്രതിഷേധിച്ചു. ഇത്രയും സാവകാശം ഗവര്‍ണര്‍ എന്തിനു നല്‍കിയെന്ന് സ്റ്റാലിന് ചോദിച്ചു.
പതിനഞ്ചുദിവസത്തിനുള്ളില്‍ പനീര്‍ ശെല്‍വം ഭാഗത്തെ പത്ത് എം.എല്‍.മാരെ എടപ്പാടി പഴനിസ്വാമി ചാക്കിട്ടുപിടിക്കുമെന്ന ആശങ്ക സ്റ്റാലിനുണ്ട്. അണ്ണാ ഡി.എം.കെയെ പിളര്‍ക്കാനും ഒ. പനീര്‍ ശെല്‍വത്തെ തുടക്കത്തില്‍ പിന്തുണച്ച് പിന്നീട് മറിച്ചിടാനുമാണ് സ്റ്റാലിന് കണക്കുകൂട്ടിയതെങ്കിലും കണക്കുകൂട്ടലുകള്‍ തെറ്റി. പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് അണ്ണാ ഡി.എം.കെയെ നെടുകെ പിളര്ത്തിയില്ലെങ്കില് സ്റ്റാലിനും ഡി.എം.കെക്കും അധികാരത്തലെത്താന് ഇനിയും നാലര വര്‍ഷം കാത്തിരിക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."