HOME
DETAILS

സി.ബി.എസ്.ഇ സ്‌കൂളുകളില്‍ എന്‍.സി.ഇ.ആര്‍.ടി പുസ്തകങ്ങള്‍ മാത്രം

  
backup
February 16 2017 | 19:02 PM

%e0%b4%b8%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%87-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്കായുള്ള പാഠപുസ്തകങ്ങള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള നാഷനല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷനല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എന്‍.സി.ഇ.ആര്‍.ടി) വിതരണം ചെയ്യും. കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ആവശ്യമുള്ള പുസ്തകങ്ങളുടെ വിവരങ്ങള്‍ എന്‍.സി.ഇ.ആര്‍.ടിക്ക് നല്‍കാന്‍ സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. തീരുമാനം 2017- 18 അധ്യയന വര്‍ഷത്തില്‍ നടപ്പില്‍ വരും. സി.ബി.എസ്.ഇ സ്‌കൂളുകളില്‍ കരിക്കുലം ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങള്‍ നിര്‍ബന്ധമാക്കുന്നതെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
ഈ മാസം 15 മുതല്‍ 22 വരെയുള്ള തിയതികള്‍ക്കുള്ളില്‍ സി.ബി.എസ്.ഇയുടെ വെബ്‌സൈറ്റ് മുഖേന സ്‌കൂളുകള്‍ക്ക് ഈ ഓര്‍ഡറുകള്‍ നല്‍കാം. എത്ര പുസ്തകങ്ങള്‍ വേണമെന്നത് സ്‌കൂളുകള്‍ സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിക്കണം.
എന്‍.സി.ഇ.ആര്‍.ടിയുടെ 680 ഔദ്യോഗിക വിതരണക്കാര്‍ മുഖേന ക്ലാസ് അടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ക്ക് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യും. അഹമ്മദാബാദ്, അജ്മീര്‍, ബംഗളൂരു, ഭോപ്പാല്‍, ഭുവനേശ്വര്‍, കൊല്‍ക്കത്ത, മൈസൂര്‍, ഷില്ലോങ് എന്നിവിടങ്ങളിലെ എന്‍.സി.ഇ.ആര്‍.ടി കൗണ്ടറുകളിലും ഡല്‍ഹിയിലെ ആസ്ഥാനത്തും പുസ്തകങ്ങള്‍ ലഭിക്കും. സ്‌കൂളുകള്‍ക്ക് അവരുടെ യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ച് ഓര്‍ഡര്‍ നല്‍കാം. ഒറ്റത്തവണ മാത്രമേ ഓര്‍ഡര്‍ നല്‍കാന്‍ കഴിയൂ.
ക്ലാസുകള്‍, പുസ്തകത്തിന്റെ ടൈറ്റിലുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ലിസ്റ്റ് സമര്‍പ്പിക്കേണ്ടത്. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളിലേക്ക് ഓര്‍ഡര്‍ നല്‍കാമെന്നും സ്‌കൂളുകള്‍ക്കുള്ള നിര്‍ദേശത്തില്‍ പറയുന്നു.
സ്വകാര്യ പ്രസാധകരില്‍ നിന്ന് പാഠപുസ്തകങ്ങള്‍ വാങ്ങാന്‍ ചില സ്‌കൂളുകള്‍ രക്ഷിതാക്കളെ നിര്‍ബന്ധിക്കാറുണ്ട്. ഇതുസംബന്ധിച്ച പരാതികളും വ്യാപകമായിരുന്നു.
സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങള്‍ക്ക് എന്‍.സി.ഇ.ആര്‍.ടി പുസ്തകങ്ങളേക്കാള്‍ 300 മുതല്‍ 600 രൂപവരെ വില കൂടുതലാണ്. ഈ സാഹചര്യത്തില്‍ കുറഞ്ഞ വിലയ്ക്കു പുസ്തകം കിട്ടുന്നതിനാല്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ആശ്വാസം നല്‍കുന്നതാണ് പുതിയ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  3 months ago