ഉപ്പുങ്ങല്‍കടവില്‍ കൗതുകമുണര്‍ത്തി ചേരക്കോഴികളെത്തി
പൊന്നാനി: പൊന്നാനി കോള്‍മേഖലയിലുള്‍പ്പെട്ട ഉപ്പുങ്ങല്‍ കടവില്‍ ചേരക്കോഴികളെത്തി. പാമ്പിനോട് രൂപസാദൃശ്യമുള്ള കഴുത്തായതിനാലാണ് ചേരക്കോഴി (സ്‌നേക്ക് ബേര്‍ഡ്) എന്ന പേരില്‍ അറിയപ്പെടുന്നത്. ഒരു പരുന്തിനോളം വലുപ്പമുള്ള ഈ പക്ഷിക്ക് വളരെ വേഗം വെള്ളത്തില്‍ മുങ്ങി ഇരയെ പിടിക്കാന്‍ കഴിയും. കടുത്ത തിളക്കമാര്‍ന്ന ചാരനിറവും വെള്ളനിറത്തിലുള്ള പുള്ളികളും ദേഹത്തുണ്ടണ്ടാകും. ഗ്രാമങ്ങളിലെ കുളങ്ങള്‍, ചിറകള്‍, നദികള്‍ തുടങ്ങി ജലസമൃദ്ധിയുള്ള മിക്കയിടങ്ങളിലും ചേരക്കോഴികളെ കാണാറുണ്ടണ്ടെന്ന് പക്ഷിനിരീക്ഷകര്‍ പറയുന്നു. വളരെ വിരളമായി അഴിമുഖങ്ങളിലും ചേരക്കോഴികളെ കാണാറുണ്ടണ്ട് .
ചേരക്കോഴികളുടെ ഇഷ്ടാഹാരം മത്സ്യമാണ്. വെള്ളത്തിനടിയില്‍ മുങ്ങിത്താണ് മത്സ്യങ്ങളെ പിന്‍തുടര്‍ന്നാണ് പിടികൂടുന്നത്. എണ്ണമയമില്ലാത്ത മിനുസമുള്ള വെള്ളത്തില്‍ നനയുന്ന തൂവലുകളാണ് ചേരക്കോഴികളുടേത്. ചുള്ളിക്കമ്പുകള്‍ നിരത്തി പ്രത്യേകരൂപമില്ലാതെ തട്ടുപോലെയാണ് മരക്കൊമ്പുകളില്‍ ഇവ കൂടൊരുക്കുന്നത്. മുട്ടകള്‍ നീണ്ടണ്ടുരുണ്ടണ്ട പച്ചകലര്‍ന്ന നീലനിറത്തിലാണ്. എന്നാല്‍ ആഹാരത്തിന്റെ ലഭ്യതയുടെ വ്യത്യാസത്തില്‍ ചിലപ്പോള്‍ മുട്ടകള്‍ മങ്ങിയ വെള്ളനിറത്തിലും കാണാം. നേരത്തെ വംശനാശഭീഷണി നേരിട്ടിരുന്ന പക്ഷികളുടെ പട്ടികയിലുള്‍പ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ ചേരക്കോഴിയെ വംശനാശ ഭീഷണി നേരിടുന്നതാണെന്ന് പറയാന്‍ കഴിയില്ലെന്നാണ് പക്ഷിനിരീക്ഷകനായ വിവേക് ചന്ദ്രന്‍ പറയുന്നത്. കോളിന്റെ പലഭാഗങ്ങളിലും കാണപ്പെടുന്ന ഈ പക്ഷിയെ മിക്കവാറും ഒറ്റയ്ക്കാണ് കാണാറെന്നും വിവേക് ചന്ദ്രന്‍ പറയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."