കെ.എസ്.ടി.എഫ് സംസ്ഥാന സമ്മേളനം സമാപിച്ചു
ചങ്ങനാശേരി: കെ.എസ്.ടി.എഫ് സംസ്ഥാന സമ്മേളനം ചങ്ങനാശേരിയില്‍ സമാപിച്ചു. സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം കെ.ഫ്രാന്‍സിസ് ജോര്‍ജ് എക്‌സ് എം.പി. ഉദ്ഘാടനം ചെയ്തു.
ആസൂത്രിതമായി ഒളിഞ്ഞും തെളിഞ്ഞും വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സ്വാര്‍ഥപരമായ നീക്കങ്ങള്‍ നടത്തുന്നത് വിദ്യാഭ്യാസ മേഖലയ്ക്കു മാത്രമല്ല രാജ്യത്തിനുതന്നെ നാശകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജയിംസ് കുര്യന്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ കെ.സി ജോസഫ്, എം.പി പോളി, മാത്യൂസ് ജോര്‍ജ്, ജോസഫ് കെ.നെല്ലുവേലി, ജോസ് പാറേക്കാട്ട്, അഡ്വ.ഫ്രാന്‍സിസ് തോമസ്, പ്രൊഫസര്‍ ജേക്കബ് എബ്രഹാം, വിനുജോബ്, ഷിബു മണല, ടി.എം.ജോസഫ്, ബാബുരാജേന്ദ്രന്‍, പി.എം.മുഹമ്മദാലി, ജോസഫ് ടി.മാത്യു, ജോസ് തോമസ്, ബിജു എം.കെ., സിജു മാമച്ചന്‍, ബിനു ആന്റണി, ജോബി പി.സി. തുടങ്ങിയവര്‍ പ്രസംഗിച്ചു.
അധ്യാപക നിയമനാംഗീകാര പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നും ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി ഏകീകരണം ചര്‍ച്ചകളിലൂടെ സമവായത്തിലൂടെ നടത്തണമെന്നും ഹയര്‍സെക്കന്‍ഡറിയിലെ ബോധനമാധ്യമം മാറ്റുന്നുവെന്ന രക്ഷകര്‍ത്താക്കളുടെയും അധ്യാപക വിദ്യാര്‍ഥി സമൂഹത്തിന്റെയും ആശങ്കയകറ്റണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന ഭാരവാഹികളായി ജയിംസ് കുര്യന്‍ (പ്രസിഡന്റ്- കോട്ടയം), ടി.എം.ജോസഫ് (വൈ.പ്രസിഡന്റ് - പത്തനംതിട്ട), ബിജു എം.കെ. (എറണാകുളം), സിജു മാമച്ചന്‍ (ഇടുക്കി), സാബു കുര്യന്‍ (ഇടുക്കി), ഷാജു ചെറിയാന്‍ (മലപ്പുറം), ജോസ് തോമസ് (ജന: സെക്രട്ടറി- കോഴിക്കോട്), പി.എം.മുഹമ്മദാലി (ട്രഷറര്‍- കോഴിക്കോട), സെക്രട്ടറിമാരായി മനോജ് എബ്രാഹം, വി.പി സുരേഷ്, ജേക്കബ് കുറ്റിയില്‍, ജോസഫ് ടി മാത്യു, ജോസ് ജോസഫ്,ജോസഫ് മാത്യു, ബിനു ആന്റണി, ജോബി പി.സി, പി.പി.ഫ്രാന്‍സിസ്, റോബിന്‍സ് കെ.തോമസ്, വി.എം.ജോസഫ്, സെബാസ്റ്റ്യന്‍ പി.സി. എന്നിവരേയും അക്കാഡമിക് കൗണ്‍സില്‍ കണ്‍വീനറായി സജ്ജിത് പി.ജോസ്, ലീഗല്‍ സെല്‍ കണ്‍വീനറായി കെ.എസ്.സക്കറിയാസ്, വനിതാഫോറം കണ്‍വീനറായി ലൗലി അലക്‌സാണ്ടര്‍, വനിതഫോറം ചെര്‍മാനായി ലീന ജോണ്‍ എന്നിവരെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."