HOME
DETAILS

ഹരിത ട്രൈബ്യൂണല്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ജൂണ്‍ 15ന് സംസ്ഥാനത്ത് സൂചനാ പണിമുടക്ക്

  
backup
May 31 2016 | 03:05 AM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%88%e0%b4%ac%e0%b5%8d%e0%b4%af%e0%b5%82%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%b5

പാലക്കാട്: ഹരിത ട്രൈബ്യൂണല്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ജൂണ്‍ 15ന് സംസ്ഥാനത്ത് സൂചനാ പണിമുടക്ക് നടത്തുമെന്ന് കേരള മോട്ടോര്‍ വാഹന വ്യവസായ സംരക്ഷണ സമിതി കണ്‍വെന്‍ഷന്‍ അറിയിച്ചു. പണിമുടക്കില്‍ അന്യസംസ്ഥാന ചരക്കുവാഹന ഉടമകളും സഹകരിക്കും. ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പിന്‍വലിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിനെ സമീപിക്കും.
ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ഇടപെടല്‍ നടത്തിയില്ലെങ്കില്‍ ജൂണ്‍ 23 മുതല്‍ അനിശ്ചിതകാല മോട്ടോര്‍ വാഹന പണിമുടക്ക് നടത്തും. ടി ഗോപിനാഥന്‍ ചെയര്‍മാനായും എം നന്ദകുമാര്‍ ജനറല്‍ കണ്‍വീനറുമായി വിപുലമായ സമിതിക്കും കണ്‍വെന്‍ഷന്‍ രൂപം നല്‍കി.
സമിതിയുടെ നേതൃത്വത്തില്‍ നിയമ നടപടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. യോഗം തമിഴ്‌നാട് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കുമാരസ്വാമി ഉദ്ഘാടനം ചെയ്തു. കേരള ടൂറിസ്റ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി രാധാകൃഷ്ണന്‍ അധ്യക്ഷനായി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എം നന്ദകുമാര്‍, എന്‍.എച്ച് കാജാ ഹുസൈന്‍, എം.കെ വിജയന്‍, കെ.എസ് കാളിയപെരുമാള്‍, ബഷീര്‍, ടി ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago