മദര്‍ കോളജ്: എസ്.എഫ്.ഐ രാപ്പകല്‍ സമരം തുടങ്ങി
പെരുവല്ലൂര്‍: മദര്‍ കോളജ് ലേഡീസ് ഹോസ്റ്റലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ദുരുപയോഗിച്ച പ്രിന്‍സിപ്പള്‍ ആര്‍.യു അബ്ദുള്‍ സലീം രാജിവെക്കണമെന്നാവശ്യപെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളജിന് മുന്നില്‍ രാപ്പകല്‍ സമരം തുടങ്ങി. വ്യാഴാഴ്ച രാവിലെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.എസ് റോസല്‍ രാജ് സമര പ്രഖ്യാപനം നടത്തി.
കോളജ് യൂണിറ്റ് സെക്രട്ടറി പ്രണവ് എളവള്ളി അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് സോനകരീം, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ ശിഹാദ്, മണലൂര്‍, ചാവക്കാട്, ഏരിയാ സെക്രട്ടറിമാരായ അമല്‍ കെ.ബി ഹസന്‍ മുബാറക്ക് സംസാരിച്ചു.
രാപ്പകല്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വെള്ളിയാഴ്ച്ച രാവിലെ പത്തിന് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മദര്‍ കോളജിലേക്ക് മാര്‍ച്ച് നടക്കും ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികള്‍ അനുഭവിക്കുന്ന ദുരിതം തടവറകള്‍ക്ക് സമാനമാണെന്ന് നേതാക്കള്‍ പറഞ്ഞു. കെ.എസ്.യു, എം.എസ്.എഫ് തുടങ്ങിയ സംഘടനകളുംസമരരംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."