HOME
DETAILS

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

  
October 05, 2024 | 7:11 AM

Amethi Murders Could Be Result Of Relationship Gone Sour Cops

ലഖ്നൗ: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ അധ്യാപകനും ഭാര്യയും രണ്ട് പെണ്‍മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ മൊഴി പുറത്ത്. കൊല്ലപ്പെട്ട യുവതിയുമായി തനിക്ക് ഒന്നര വര്‍ഷമായി ബന്ധമുണ്ടായിരുന്നുവെന്നും അത് വഷളായതോടെയാണ് കൊലപാതകം നടത്തിയതെന്നുമാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. 

വ്യാഴാഴ്ചയാണ് ചന്ദന്‍ വര്‍മയടക്കം ആയുധധാരികളായ സംഘം അധ്യാപകനായ സുനില്‍(35), ഭാര്യ പൂനം(32), മകള്‍ ദൃഷ്ടി(6), ഒരു വയസ്സുള്ള മറ്റൊരു മകള്‍ എന്നിവരെ വീട്ടിലെത്തി വെടിവെച്ച് കൊന്നത്. 

വെള്ളിയാഴ്ച്ച ഉച്ചയോടെ നോയിഡയ്ക്ക് സമീപമുള്ള ടോള്‍ പ്ലാസയില്‍ നിന്നാണ് പ്രതിയായ ചന്ദന്‍ വര്‍മയെ പൊലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ തെളിവെടുപ്പില്‍ കൊലപാതകത്തിന് ഉപയോഗിച്ച പിസ്റ്റളും ഇയാള്‍ സഞ്ചരിച്ച ബൈക്കും പൊലിസ് കണ്ടെടുത്തു. 

ഇതിനിടെ പൊലിസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ചന്ദന്‍ വര്‍മയെ പൊലിസ് കാലിന് വെടിവെച്ച് കീഴ്‌പെടുത്തി. പൊലിസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പൊലിസ് ഇയാളുടെ കാലിന് വെടിവെച്ചത്. 

ഭാര്യയെ ശല്യം ചെയ്തുവെന്ന് കാണിച്ച് സുനില്‍ ഓഗസ്റ്റ് 18ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ കേസെടുത്ത പൊലീസ് ചന്ദന്‍ വര്‍മ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ നിരന്തരം ഭീഷണിമുഴക്കുന്നതായി സുനില്‍ പൊലീസോട് പറഞ്ഞിരുന്നു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  4 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  4 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  4 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  4 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  4 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  4 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  4 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago