HOME
DETAILS

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

  
October 05, 2024 | 3:40 AM

Chitralekha passed away Death was due to cancer

കണ്ണൂര്‍: സിപിഎമ്മിനെതിരേ പോരാട്ടത്തിലൂടെ ശ്രദ്ധേയയായ കണ്ണൂരിലെ ചിത്രലേഖ അന്തരിച്ചു. ഓട്ടോറിക്ഷ കത്തിച്ചതിനെ തുടര്‍ന്നാണ് സിപിഎമ്മുമായി പോരാടിയത്. 48 വയസ്സായിരുന്ന ചിത്രലേഖ അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നാളെ 9 മണിയോടെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം നാളെ 10.30ന് പയ്യാമ്പലത്ത്.

പയ്യന്നൂര്‍ സ്വദേശിയായ ചിത്രലേഖ അര്‍ബുദംബാധിച്ചതിനെ തുടര്‍ന്ന് രോഗശയ്യയിലായിരുന്നു. ദയനീയ അവസ്ഥയിലായിരുന്ന അവര്‍ ചികിത്സാസഹായമുള്‍പ്പെടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പാന്‍ക്രിയാസില്‍ അര്‍ബുദം ബാധിച്ച ചിത്രലേഖയ്ക്ക് മഞ്ഞപ്പിത്തവും പിടിപെട്ടതോടെ ആരോഗ്യം മോശമായി.

ഇതോടെ പരസഹായമില്ലാതെ എഴുന്നേല്‍ക്കാനാവാത്ത അവസ്ഥയിലുമായി. ഭര്‍ത്താവിന് ചിത്രലേഖയെ തനിച്ചാക്കി ജോലിക്ക് പോകാനും സാധിച്ചില്ല. അതോടെ കുടുംബത്തിന്റെ വരുമാനവും നിലച്ചു. ഇതിനിടയിലാണ് അസുഖം മൂര്‍ച്ഛിക്കുന്നതും മരണം സംഭവിക്കുന്നതും.

2004 ലാണ് എടാട്ടെ സ്റ്റാന്റില്‍ ഓട്ടോയുമായി ദളിത് യുവതി ചിത്രലേഖ എത്തുന്നത്. സിഐടിയുമായി തര്‍ക്കമുണ്ടായതോടെ സിപിഎം ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തി. തുടര്‍ന്ന് പാര്‍ട്ടിയുമായി തുറന്ന യുദ്ധമായിരുന്നു. ഇങ്ങനെയാണ് ചിത്രലേഖ ശ്രദ്ധിക്കപ്പെട്ടത്. 2005ലും 2023ലും ചിത്രലേഖയുടെ ഓട്ടോറിക്ഷക്ക് തീയിട്ടത് വലിയ സംഭവമായിരുന്നു കണ്ണൂരില്‍. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  a day ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  a day ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  a day ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  a day ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  a day ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago