HOME
DETAILS
MAL
പരീക്കറിന്റെ ട്വിറ്ററില്‍ ബിയര്‍ കുടിക്കുന്ന ചിത്രങ്ങളിട്ട് പ്രതിഷേധം
backup
February 12 2018 | 03:02 AM
പനാജി: പെണ്‍കുട്ടികള്‍ ബിയര്‍ കുടിക്കുന്നത് തന്നെ ഭയപ്പെടുത്തുന്നുവെന്ന് പ്രസ്താവന നടത്തിയ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെതിരേ വിമര്‍ശനവുമായി പെണ്‍കുട്ടികള്‍. ഗേള്‍സ് ഹു ഡ്രിങ്ക് ബീര്‍ എന്ന ഹാഷ് ടാഗുകമായി സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പരീക്കറിനെതിരേ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. പെണ്‍കുട്ടികള്‍ ബിയര്‍ കഴിക്കുന്ന ചിത്രങ്ങളും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിയമസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റിലെ പ്രസംഗത്തിനിടെയാണ് മനോഹര്‍ പരീക്കര്‍ വിവാദ പരാമര്‍ശം നടത്തിയത്. മദ്യം ഉപയോഗിക്കുന്നവരായ പെണ്‍കുട്ടികളുടെ രീതി ഭീതിജനകമാണെന്ന് അദ്ദേഹം പറഞ്ഞിരിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."