മഖ്ബൂല്‍ ഭട്ടിന്റെ ചരമവാര്‍ഷികം: കശ്മിരില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
ശ്രീനഗര്‍: ജമ്മു കശ്മിര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെ.കെ.എല്‍.എഫ്) സ്ഥാപകന്‍ മഖ്ബൂല്‍ ഭട്ടിന്റെ ചരമ വാര്‍ഷകത്തോടനുബന്ധിച്ച് കശ്മിരിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ നിയന്ത്രണം ഏര്‍പ്പെടുത്തി.
1984 ഫെബ്രുവരി 11ന് തിഹാര്‍ ജയിലില്‍ വച്ചാണ് മഖ്ബുല്‍ ഭട്ടിനെ തൂക്കിലേറ്റിയത്. അദ്ദേഹത്തിന്റെ 34ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് വിഘടന വാദികള്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയതെങ്കിലും കശ്മിര്‍ ഇന്നലെ സമാധാനകരമായിരന്നു.
ശ്രീനഗറിലെ ഏഴു പൊലിസ് സ്റ്റേഷനകളിലെ പരിധികളിലും കുപ്‌വാരെയിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിഘടന നേതാക്കളായ സയ്യിദ് അലി ഗീലാനി, മിര്‍വാസ് ഉമര്‍ ഫാറൂഖ്, മുഹമ്മദ് യാസീന്‍ മാലിക്ക് എന്നിവരെ സുരക്ഷാ സേന ക്രമസമാധാന നില കണക്കിലെടുത്ത നേരത്തെ കസ്റ്റഡിയെലെടുത്തിരുന്നു. ശ്രീനഗറിലെയും താഴ്‌വരകളിലെയും പൊതു വാഹനങ്ങള്‍ ഇന്നലെ നിശ്ചലമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."