HOME
DETAILS

സുന്‍ജുവാന്‍ സൈനിക ക്യാംപ് ഭീകരാക്രമണം; കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ്

  
backup
February 12 2018 | 03:02 AM

%e0%b4%b8%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9c%e0%b5%81%e0%b4%b5%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82



ശ്രീനഗര്‍: സുന്‍ജുവാനിലെ സൈനിക ക്യാംപിലുണ്ടായ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ്.
ബി.ജെ.പി അധികാരത്തിലേറിയത് മുതല്‍ ജമ്മുകശ്മിരില്‍ സൈനികര്‍ക്കെതിരേ 14 പ്രധാന ഭീകരാക്രമണങ്ങള്‍ നടന്നുവെന്നും പ്രധാനമന്ത്രി ലോകത്തിന്റെ ഏത് ഭാഗത്തിലാണെങ്കിലും ഭീകരാക്രമണങ്ങള്‍ക്കെതിരേ വ്യക്തിപരമായ മേല്‍നോട്ടം വഹിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജവാല പറഞ്ഞു. സൈനികര്‍ക്ക് ആവശ്യമായ എല്ലാവിധ സഹയാങ്ങളും നല്‍കണമെന്നും മുഴുവന്‍ ഭീകരവാദികളെയും അവസാനിപ്പിച്ചുവെന്ന് ഉറപ്പ് വരുത്തണമെന്ന് സുര്‍ജവാല ആവശ്യപ്പെട്ടു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തെ അദ്ദേഹം രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിച്ചത് പോലെ തങ്ങള്‍ സംസാരിക്കില്ലെന്നും സര്‍ക്കാരിനും സൈന്യത്തിനുമൊപ്പമാണ് തങ്ങളെന്ന് സുര്‍ജവാല കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് പാര്‍ട്ടി ഇത്തരത്തിലുള്ള ദുരന്തങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് സുര്‍ജവാലെയുടെ കേന്ദ്ര മന്ത്രി പിയൂഷ് ഗോയാല്‍ ആവശ്യപ്പെട്ടു. ദൗര്‍ഭാഗ്യകരമെന്നോണം ദുരന്തത്തെ കോണ്‍ഗ്രസ് രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. സൈന്യത്തിന്റെ വിയര്‍പ്പിനെയും രക്തത്തെയും രാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍ ശക്തമായി അപലപിക്കുന്നുവെന്ന് പിയൂഷ് ഗോയാല്‍ പറഞ്ഞു. സൈനിക ക്യാപിലെ അക്രണമത്തിനെതിരേ നിരവധി രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി.
അക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. ആറ് ഇന്ത്യക്കാര്‍ വീരമൃത്യുവരിച്ച സൈനിക ക്യാംപിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. വ്യത്യസ്ത രാഷ്ട്രീയ കോണിലുള്ളവര്‍ നമ്മുടെ സൈനികര്‍ക്കൊപ്പം ഒരുമിച്ച് നില്‍ക്കുകായാണെന്നും കൊല്ലപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കും തന്റെ പ്രാര്‍ഥനകളുണ്ടാവുമെന്നും രാഹുല്‍ പറഞ്ഞു.
സൈനകര്‍ക്കെതിരേയുള്ള അക്രമണത്തില്‍ വളരെയധികം ദുംഖമുണ്ടെന്ന് കശ്മിര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു. ഭീകരാക്രമണം അസ്വസ്തയുണ്ടാക്കുന്നതാണെന്ന് അവര്‍ പറഞ്ഞു. ഭീകരാക്രമണത്തെ കശ്മിര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് വിമര്‍ശിച്ചു.
അപലപനീയ പ്രവര്‍ത്തിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഭീരുക്കളായ പാകിസ്താന്‍ നേരിട്ട് അക്രമിക്കാനാവാത്തതിനാല്‍ സാധാരണക്കാരെ ലക്ഷ്യമാക്കി അക്രമണം നടത്തുകയാണെന്ന് നിര്‍മല്‍ സിങ് പറഞ്ഞു. സുന്‍ജുവാനിലെ അക്രമണം വളരെ അസ്വസ്ഥതയണ്ടാക്കുന്നതാണെന്ന് ജമ്മുകശ്മിര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞു. സുരക്ഷാ സൈനികര്‍ക്കോ കുടുംബങ്ങള്‍ക്കോ കൂടുതല്‍ അപകടങ്ങളൊന്നുമില്ലാതെ ഏറ്റുമുട്ടല്‍ അവസാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രിംകോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു; ക്രിപ്‌റ്റോ കറന്‍സി പ്രമോഷന്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു 

National
  •  3 months ago
No Image

'നിരന്തര ജോലി സമ്മര്‍ദ്ദം, പരാതി നല്‍കിയാല്‍ പ്രതികാര നടപടി'  ഇ.വൈ ബഹുരാഷ്ട്ര കമ്പനിക്കെതിരെ ജീവനക്കാരിയുടെ ഇമെയില്‍ 

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം 

Kerala
  •  3 months ago
No Image

അജിത് കുമാറിനും സുജിത് ദാസിനുമെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിറങ്ങി

Kerala
  •  3 months ago
No Image

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ഹാൻഡിക്രാഫ്റ്റ്

Kerala
  •  3 months ago
No Image

'ദീപാവലി സമ്മാനമായി പതിനായിരം രൂപ വാഗ്ദാനം' വീട്ടമ്മമാരുടെ ഫോണ്‍ നമ്പര്‍ വാങ്ങി, ജീവകാരുണ്യ സംഘടനയുടെ പേരില്‍ അംഗങ്ങളെ ചേര്‍ക്കലുമായി ബി.ജെ.പി

National
  •  3 months ago
No Image

തൃശൂര്‍ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ; പൊലിസ് നിലപാട് ദുരൂഹം: വി.എസ് സുനില്‍കുമാര്‍

Kerala
  •  3 months ago
No Image

പരാതി നല്‍കാന്‍ തയാറാവാതെ ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍; നേരിട്ട് ബന്ധപ്പെടാന്‍ അന്വേഷണ സംഘം 

Kerala
  •  3 months ago
No Image

കിടപ്പുരോഗിയായ ഭാര്യയെ കൊല്ലാന്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ ജീവനൊടുക്കി

Kerala
  •  3 months ago
No Image

മൈനാഗപ്പള്ളി വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും 

Kerala
  •  3 months ago