പാകിസ്താനിലെ മനുഷ്യാവകാശ പോരാളി അസ്മ ജഹാംഗീര്‍ അന്തരിച്ചു
ലാഹോര്‍: പാകിസ്താനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും മുതിര്‍ന്ന അഭിഭാഷകയുമായ അസ്മ ജഹാംഗീര്‍ അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലാഹോറിലെ വീട്ടിലായിരുന്നു അന്ത്യമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പാകിസ്താനില്‍ മനുഷ്യാവകാശ പ്രശ്‌നങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു അസ്മ സൈന്യത്തിന്റെ കടുത്ത വിമര്‍ശകയുമായിരുന്നു. പാകിസ്താനിലെ ന്യൂനപക്ഷ സംരക്ഷണം ഏറ്റെടുത്തും മതനിന്ദാ കുറ്റങ്ങളുടെ പേരില്‍ അറസ്റ്റിലായവര്‍ക്കു വേണ്ടി ശബ്ദിച്ചു. മതനിന്ദാനിയമങ്ങള്‍ക്കിരയാവുന്നവര്‍, പൊലിസ് കസ്റ്റഡിയില്‍ അപ്രത്യക്ഷരാവുന്നവര്‍ തുടങ്ങിയവര്‍ക്കു വേണ്ടിയുള്ള നിയമയുദ്ധങ്ങള്‍ക്കൊപ്പം വധശിക്ഷ, ബാലചൂഷണം എന്നിവയ്‌ക്കെതിരായും പ്രവര്‍ത്തിച്ചു.
പാകിസ്താനില്‍ ഹ്യുമന്‍ റൈറ്റ്‌സ് കമ്മിഷന്‍ 1987ല്‍ സ്ഥാപിക്കാന്‍ മുന്നില്‍നിന്നു പ്രവര്‍ത്തിച്ചത് അസ്മയായിരുന്നു. 1993 വരെ ഇതിന്റെ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചു. പാകിസ്താന്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംഘടനയുടെ ചരിത്രത്തിലെ ആദ്യ വനിതാ അധ്യക്ഷയാണ് അസ്മ. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരവധി തവണ അവര്‍ക്കെതിരേ വധശ്രമങ്ങളുണ്ടായി. പര്‍വേസ് മുശറഫ് പ്രസിഡന്റായിരിക്കേ 2007ല്‍ പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ മൂന്നു മാസം വീട്ടുതടങ്കലിലായി.
ഏഷ്യന്‍ നൊബേല്‍ എന്ന് അറിയപ്പെടുന്ന മാഗ്‌സസെ അടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടി. ഉശ്ശില ടമിരശേീി: ഠവല ഔറീീറ ഛൃറശിമിരല, ഇവശഹറൃലി ീള മ ഘലലൈൃ ഏീറ: ഇവശഹറ ജൃശീെിലൃ െീള ജമസശേെമി എന്നിങ്ങനെ രണ്ടു പുസ്തകങ്ങള്‍ രചിച്ചു.
1952ല്‍ ജനനം. പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് നിയമപഠനത്തില്‍ ബിരുദാനന്തര ബിരുദം നേടി. ഐക്യരാഷ്ട്രസഭയിലും ദക്ഷിണേഷ്യന്‍ മനുഷ്യാവകാശ സംഘടനയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."