നിയമസഭയില്‍ സംഘർഷം; സ്പീക്കറുടെ മേശ തകർത്തു
ചെന്നൈ: വിശ്വാസ വോട്ടെടുപ്പിനിടെ തമിഴ്നാട് നിയമസഭയില്‍ നാടകീയരംഗങ്ങള്‍. രഹസ്യവോട്ടെപ്പ് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ ഡിഎംകെ അംഗങ്ങള്‍ സ്പീക്കറുടെ മേശയും മൈക്കും തകര്‍ത്തു. സ്പീക്കർക്ക് നേരെ കടലാസ് കീറിയെറിഞ്ഞു.
തമിഴ്‌നാട്ടിലെ ഭാവി രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിനും പനീർസെല്‍വവും കോണ്‍ഗ്രസും ആവശ്യപ്പെട്ടതോടെയാണ് സഭയില്‍ ബഹളം തുടങ്ങിയത്. ഗവര്‍ണര്‍ 15 ദിവസത്തെ സമയം നല്‍കിയിട്ടും ഇത്രയും പെട്ടന്ന് വോട്ടെടുപ്പ് നടത്തേണ്ട ആവശ്യം എന്തെന്ന് സ്റ്റാലിന്‍ ചോദിച്ചു. എം.എല്‍.എമാരെ മോചിപ്പിച്ചിട്ട് മതി വോട്ടെടുപ്പെന്നും അദ്ദേഹം പറഞ്ഞു. ഇതേ തുടര്‍ന്ന് ഡി.എം.കെ എം.എല്‍.എമാര്‍ സഭയില്‍ ബഹളം തുടങ്ങി.
എന്നാല്‍ സ്പീക്കർ ആവശ്യങ്ങള്‍ തള്ളിയതിനെ തുടർന്ന് ഡി.എം.കെ അംഗങ്ങള്‍ സ്പീക്കറെ ഘെരാവോ ചെയ്തു.
അതിനിടെ, എം.എല്‍.എമാരെ തടവുപുള്ളികള്‍ ആക്കിയെന്നാരോപിച്ച് ഡി.എം.കെ സഭയില്‍ പ്രതിഷേധിച്ചു.നിയമസഭാ മന്ദിരത്തിലേക്ക് മാധ്യമപ്രവര്‍ത്തകരെ പ്രവേശിക്കാന്‍ അനുവദിക്കാത്തതും ബഹളത്തിന് കാരണമായി.
നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ പനീര്‍ സെല്‍വത്തിന് നിലവിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയും. അതേസമയം, ചെന്നൈ സെക്രട്ടേറിയറ്റിനു മുന്നില്‍ ഒ.പി.എസ് അനുകൂലികള്‍ പ്രതിഷേധം സംഘര്‍ഷത്തിനിടയാക്കി. ഇവിടെ കനത്ത പൊലിസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.
രഹസ്യ ബാലറ്റ് വേണമെന്ന ഒ പനീര്‍സെല്‍വത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി. രഹസ്യ വോട്ടെടുപ്പും ശബ്ദ ബാലറ്റും ഉണ്ടാകില്ല. എം.എല്‍.എമാരെ ആറ് ബ്ലോക്കുകളായി തിരിച്ച് തലയെണ്ണിയാണ് വോട്ടെടുപ്പ് നടക്കുന്നത്.
വോട്ടെടുപ്പ് തുടങ്ങാനിരിക്കേ രാവിലെ ശശികല പക്ഷത്തു നിന്ന് ഒരു എം.എല്‍.എ കൂടി പനീര്‍സെല്‍വം പക്ഷത്തേക്ക് മാറിയിരുന്നു. കോണ്‍ഗ്രസ് അംഗങ്ങളും പളനിസാമിക്കെതിരേയാണ് വോട്ട് ചെയ്യുക. ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരമാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ എടപ്പാടിക്കെതിരേ വോട്ട് ചെയ്യുക.
അനാരോഗ്യം മൂലം വിശ്രമിക്കുന്ന ഡി.എം.കെ പ്രസിഡന്റ് എം കരുണാനിധിയും കോവൈ എം.എല്‍.എ അരുണ്‍കുമാറും സ്പീക്കറുമടക്കം മൂന്ന് എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കില്ല.
റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന കോയമ്പത്തൂര്‍ നോര്‍ത്ത് എം.എല്‍.എ അരുണ്‍ കുമാര്‍ സഭ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
റിസോര്‍ട്ടില്‍ നിന്ന് പുറത്തെത്തിയ അരുണ്‍ കുമാര്‍ മാധ്യമങ്ങളോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അദ്ദേഹം സഭയില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ സ്വന്തം മണ്ഡലത്തിലേക്ക് തിരിച്ചു.
234 ആണ് സഭയിലെ ആകെ അംഗസംഖ്യ. ഇതില്‍ എ.ഐ.എ.ഡി.എം.കെയുടെ ഔദ്യോഗിക അംഗസംഖ്യ 134 ആണ്.
പനീര്‍ശെല്‍വം ഉള്‍പ്പടെ 11 പേര്‍ വിമതരാണ്. മൈലാപ്പൂര്‍ എം.എല്‍.എ എന്‍ നടരാജും ഇന്നലെ പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. സഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ ഹാജരാകുന്ന 230 എം.എല്‍.എമാരില്‍ 116 പേരുടെ പിന്തുണ വേണം. 121 പേരുടെ പിന്തുണയാണ് പളനിസാമി പക്ഷത്തിനുള്ളത്. കോണ്‍ഗ്രസിന് എട്ടും ഡി.എം.കെക്ക് 89ഉം അംഗങ്ങളാണുള്ളത്. ഇവരുടെ വോട്ടും നിര്‍ണായകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."