നിറഞ്ഞാടി റയലും സിറ്റിയും
മാഡ്രിഡ്: കഴിഞ്ഞ ദിവസം നടന്ന ലാ ലീഗയില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ വിജയം. റയല്‍ സോസിഡാഡിനെതിരേയാണ് റയല്‍ മാഡ്രിഡ് 5-2 എന്ന സ്‌കോറിന് വിജയിച്ചത്. കളിയില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ റയല്‍ സോസിഡാന്റെ മേല്‍ ആധികാരിക ജയം നേടുകയായിരുന്നു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ ഹാട്രികുമായി കളം നിറഞ്ഞ് കളിച്ചു.
കളിയുടെ ഒന്നാം മിനിറ്റില്‍ തന്നെ റയല്‍ മാഡ്രിഡ് ഗോളോടെയാണ് തുടങ്ങിയത്. ക്രിസ്റ്റ്യാനോയുടെ അസിസ്റ്റില്‍ നിന്ന്‌ലൂക്കാസാണ് റയലിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 27-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയുടെ വകയായിരുന്നു രണ്ടാം ഗോള്‍. മാഴ്‌സലോ നല്‍കിയ പാസില്‍ നിന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോള്‍. 34-ാം മിനിറ്റില്‍ ക്രൂസിന്റെ വകയായിരുന്നു റയലിന്റെ മൂന്നാം ഗോള്‍ പിറന്നത്.
37-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ രണ്ടാമതും ഗോള്‍ നേടി ഗോള്‍ പട്ടിക 4-0 എന്ന നിലയിലെത്തിച്ചു. ആദ്യ പകുതിയില്‍ സോസിഡാഡ് ഗോള്‍ മടക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. 80-ാം മിനിറ്റില്‍ ഹാട്രിക് പൂര്‍ത്തിയാക്കിയ ക്രിസ്റ്റ്യാനോ റയലിന്റെ ഗോള്‍ പട്ടികയും പൂര്‍ത്തിയാക്കി. സോസിഡാഡിനു വേണ്ടി ജോണ്‍ ബൂട്ടിസ്റ്റയും ഇല്ലര്‍മെന്‍ഡിയും ഓരോ ഗോള്‍ വീതം നേടി. ലീഗിലെ മറ്റൊരു മത്സരത്തില്‍ ഒരു ഗോളിന് സെവിയ്യ ജിറോണയെ പരാജയപ്പെടുത്തി. 46-ാം മിനിറ്റില്‍ പബ്ലോ സെര്‍ബിയയാണ് സെവിയ്യക്ക് വേണ്ടി ഗോള്‍ നേടിയത്. ബാഴ്‌സലോണയും ഗറ്റാഫെയും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു.
മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയംമാഞ്ചസ്റ്ററിന് തോല്‍വി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലൈസസ്റ്റര്‍ സിറ്റിക്ക് മേല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ വര്‍ഷം. ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് സിറ്റി ലൈസസ്റ്ററിനെ തരിപ്പണമാക്കിയത് നാലു ഗോളുമായി അഗ്യൂറോ കളം വാണ് കളിച്ചു. സ്റ്റര്‍ലിങ്ങാണ് സിറ്റിക്ക് വേണ്ടി ഗോള്‍ നേടിയ മറ്റൊരു താരം. വാര്‍ഡിയുടെ വകയായിരുന്നു ലൈസസ്റ്റര്‍ സിറ്റിയുടെ ആശ്വാസ ഗോള്‍. എ.എഫ്. സി ബേണ്‍ മൗത്തിനെ ഗോളില്‍ മുക്കി ഹഡര്‍സ് ഫീല്‍ഡിന് ടൗണിന് ജയം.
ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഹഡര്‍സ് ഫീല്‍ഡിന്റെ ജയം. ഏഴാം മിനിറ്റില്‍ പ്രിച്ചാര്‍ഡ്, എസ്. മോന്യി, കുക്ക്, വാന്‍ ലാ പെര എന്നിവര്‍ ഹഡര്‍സ് ഫീല്‍ഡിന് വേണ്ടി ഗോള്‍ നേടി. ബേണ്‍ മൗത്തിന് വേണ്ടി സ്റ്റാനിസ്‌ലാസാണ് ആശ്വാസ ഗോള്‍ നേടിയത്. ന്യൂ കാസിന്‍ യുനൈറ്റഡും മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മിലുള്ള മത്സരത്തില്‍ മാഞ്ചസ്റ്ററിനെ ഒരു ഗോളിന് തോല്‍പിച്ച് ന്യൂ കാസില്‍ യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ ഒരു സ്ഥാനം മുന്നിലെത്തി. 65-ാം മിനുട്ടില്‍ റിട്ചിയാണ് ന്യൂ കാസിലിന് വേണ്ടി ഗോള്‍ നേടിയത്.
നാപോളിക്ക് വമ്പന്‍ ജയം
ഇറ്റാലിയന്‍ ലീഗില്‍ നാപോളിക്ക് വമ്പന്‍ ജയം. 4-1 എന്ന സ്‌കോറിനാണ് നാപോളി ലാസിയോയെ പരാജയപ്പെടുത്തിയത്. നാപോളിക്ക് വേണ്ടി ജോസ് സെല്ലിജോണ്‍, വല്ല്‌സ്, മാരിയോ റൂയി, ഡി മാര്‍ട്ടിനസ് എന്നിവര്‍ ഗോളുകള്‍ നേടി. സ്റ്റീവ് ഡി വ്രിജ്ജിന്റെ വകയായിരുന്നു ലാസിയോയുടെ ആശ്വാസ ഗോള്‍. ഇറ്റാലിയന്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ടോറിനോ രണ്ട് ഗോളന് ഉഡൈന്‍സിനെ പരാജയപ്പെടുത്തി.
മോണോക്കോക്ക് ജയം
ഫ്രഞ്ച് ലീഗില്‍ മൊണോക്കോ നാലു ഗോളിന് ആങ്കേഴ്‌സ് എസ്. സി. ഒയെ പരായജപ്പെടുത്തു. ബൂട്ടെല്ലെ, സ്റ്റീവ് ജോവാട്ടിക്, റാഗി എന്നിവര്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തു. മറ്റൊരു മത്സരത്തില്‍ ഡിജോണ്‍ 3-2 എന്ന സ്‌കോറിന് നൈസിനെ പരാജയപ്പെടുത്തി. സ്ട്രസ് ബര്‍ഗും ട്രോയ്‌സും തമ്മിലുള്ള മത്സരത്തില്‍ സ്ട്രസ് ബര്‍ഗ് ഒരു ഗോളിന് വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."