സച്ചിനേയും ലതാമങ്കേഷ്‌കറേയും കളിയാക്കി ഫേസ്ബുക്ക് പോസ്റ്റ്: പ്രതിഷേധം തുടരുന്നു
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം സച്ചിനേയും ഗായിക ലതാമങ്കേഷ്‌കറേയും പരിഹസിക്കുന്ന വിഡിയോ ഫേസ്ബുക്കിലിട്ട ഹാസ്യകലാകാരന്‍ തന്മയ് ഭട്ടിനെതിരേ പ്രതിഷേധം തുടരുന്നു. വിഡിയോ റദ്ദാക്കാന്‍ ഗൂഗിളിനോട് മുംബൈ പൊലിസ് നിര്‍ദേശം നല്‍കി. 'സച്ചിന്‍ വേഴ്‌സസ് ലത സിവില്‍ വാര്‍' എന്ന വിഡിയോ ആണ് ആള്‍ഇന്ത്യ ബക്‌ചോഡിന്റെ (എ.ഐ.ബി) സഹസ്ഥാപകനായ തന്മയ്ഭട്ട് ഫേസ്ബുക്കിലും സ്‌നാപ്ചാറ്റിലും പോസ്റ്റ് ചെയ്തത്.
ലതാമങ്കേഷ്‌കറും സച്ചിനും തമ്മിലുള്ള സംവാദരൂപത്തിലാണു വിഡിയോ. രണ്ടു പേരുടെയും മുഖം വികൃതമാക്കിയാണു ചിത്രീകരിച്ചിരിക്കുന്നത്. നിങ്ങള്‍ 5000 വയസുള്ള സ്ത്രീയാണെന്നും എട്ടു ദിവസം വെള്ളത്തിലിട്ട പോലെയാണു ലതാമങ്കേഷ്‌കറിന്റെ മുഖമെന്നും തുടങ്ങിയ കടുത്ത പരിഹാസം സംഭാഷണത്തിലുണ്ട്.
മെയ് 26നാണു തന്മയ്ഭട്ട് വിഡിയോ പോസ്റ്റ് ചെയ്തത്. വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണു പ്രതിഷേധവുമായി ഒട്ടേറെപേര്‍ രംഗത്തെത്തിയത്.
രാജ്യം ആദരിക്കുന്ന വ്യക്തികളെ പൊതുഇടങ്ങളില്‍ അവഹേളിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നു രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പിയും ശിവസേനയും തന്മയ്ഭട്ടിനെതിരേ നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."