മോഹന്‍ ഭഗവത് സൈനികരെ അപമാനിക്കുന്നു- വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ചുള്ള ആര്‍എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരെ അപമാനിക്കുന്നതാണ് മോഹന്‍ ഭഗവതിന്റെ വാക്കുകളെന്ന് ആര്.എസ്.എസ് മാപ്പു പറയണമെന്ന ഹാഷ് ടാഗില്‍ രാഹുല്‍ ട്വീറ്റ് ചെയ്തു.
'ആര്.എസ്.എസ് മേധാവിയുടെ പ്രസംഗം ഓരോ ഇന്ത്യക്കാരനെയും അപമാനിക്കലാണ്. കാരണം, അത് രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരോടുള്ള അനാദരവാണ്. അത് നമ്മുടെ ദേശീയപതാകയെ അപമാനിക്കലാണ്. കാരണം പതാകയെ സല്യൂട്ട് ചെയ്യുന്ന ഓരോ സൈനികനെയും അപമാനിക്കലാണത്. നമ്മുടെ സൈന്യത്തെയും ജവാന്മാരെയും നിന്ദിച്ചതിന് താങ്കളോട് ലജ്ജ തോന്നുന്നു മിസ്റ്റര്‍ ഭഗവത്'. രാഹുല്‍ ട്വീറ്റ് ചെയ്തു.
മോഹന്‍ ഭഗവതിന്റെ പ്രസംഗദൃശ്യങ്ങളും ചേര്‍ത്താണ് രാഹുലിന്റെ ട്വീറ്റ്.
ഇന്ത്യന്‍ സൈന്യത്തിനു യുദ്ധത്തിനു തയ്യാറെടുക്കാന്‍ ആറ് മാസം വേണമെങ്കില്‍ ആര്.എസ്.എസ്സിനു വെറും മൂന്ന് ദിവസം മതിയെന്നായിരുന്നു മോഹന്‍ ഭഗവതിന്റെ പരാമര്‍ശം. ഭഗവതിന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വിവാദമായിരുന്നു.
The RSS Chief's speech is an insult to every Indian, because it disrespects those who have died for our nation.
— Office of RG (@OfficeOfRG) February 12, 2018
It is an insult to our flag because it insults every soldier who ever saluted it.
Shame on you Mr Bhagwat, for disrespecting our martyrs and our Army. #ApologiseRSS pic.twitter.com/Gh7t4Ghgon
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."