വയനാട് പ്രീമിയര്‍ ലീഗിന്റെ വെബ്‌സൈറ്റും ആപ്പും ലോഞ്ച് ചെയ്തു
കല്‍പ്പറ്റ: വയനാടന്‍ കാല്‍പന്ത് പ്രേമികളെ ആവേശത്തിന്റെ കൊടുമുടി കയറ്റാനെത്തുന്ന വയനാടന്‍ പ്രീമിയര്‍ ലീഗിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ഫുട്‌ബോള്‍ പൂരത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ സ്വിച്ച്ഓണ്‍ കര്‍മവും, മൊബൈല്‍ ആപ്പിന്റെ ലോഞ്ചിങും ഇന്നലെ വയനാട് പ്രസ്‌ക്ലബില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി ആലി നിര്‍വഹിച്ചു.
ചടങ്ങില്‍ ചലച്ചിത്രതാരം അബുസലീം, പി കബീര്‍, അബ്ുല്ല കല്ലങ്കോടന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ടീമുകളുടെ വിവരങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, കളിയെക്കുറിച്ചുള്ള വിശകലനങ്ങള്‍, ടൂര്‍ണമെന്റ് ഫിക്‌സ്ചര്‍ അടക്കമുള്ള വിവരങ്ങളാണ് വെബ്‌സൈറ്റില്‍ ഉണ്ടാകുക. സ്‌കോര്‍ അടക്കമുള്ള വിവരങ്ങള്‍, ടീം ലീസ്റ്റ് എന്നിവയായിരിക്കും ആപ്പില്‍ ലഭിക്കുക. ംംം.ംമ്യമിമറുൃലാശലൃഹലമഴൗല.രീ.ശി എന്നതാണ് വെബ്‌സൈറ്റ് അഡ്രസ്. ഡബ്ല്യു.പി.എല്‍ ഒഫീഷ്യല്‍ ആപ്പെന്ന് പ്ലേസ്‌റ്റോറില്‍ സെര്‍ച്ച് ചെയ്താല്‍ മൊബൈല്‍ ആപ്പും ലഭിക്കും. ടെല്‍നെറ്റ് ഇന്‍ഫോ സൊല്യൂഷനാണ് വെബ്‌സൈറ്റും ആപ്പും നിര്‍മിച്ചിരിക്കുന്നത്. ടീമുകള്‍ വയനാടനാണെങ്കിലും കേരള സെവന്‍സില്‍ മിന്നി നില്‍ക്കുന്ന ടീമുകളെ തങ്ങളുടെ പേരില്‍ കളത്തിലിറക്കാനുള്ള തത്രപ്പാടിലാണ് 16 ടീമുകളുടെ മാനേജ്‌മെന്റും. ഇതിനായി പല മുന്‍നിര ടീമുകളുമായും വയനാടന്‍ ടീമുകള്‍ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്. ഫിഫ മഞ്ചേരി, അല്‍മദീന ചെര്‍പ്പുളശ്ശേരി, അല്‍ശബാബ് തൃപ്പനച്ചി, ഹിറ്റാച്ചി തൃക്കരിപ്പൂര്‍, ബ്ലാക്ക് ആന്റ് വൈറ്റ് കോഴിക്കോട്, ജിംഖാന തൃശൂള്‍, മെഡീഗാര്‍ഡ് അരീക്കോട് അടക്കമുള്ള സെവന്‍സിലെ മുടിചൂടാ മന്നന്‍മാരായിരിക്കും വയനാട് പ്രീമിയര്‍ ലീഗില്‍ ടീമുകള്‍ക്കായി ബൂട്ടുകെട്ടുക. നാളെ വൈകിട്ട് ഇന്ത്യന്‍താരം യു ഷറഫലി ഉദ്ഘാടനം ചെയ്യുന്ന ഫുട്‌ബോള്‍ പൂരത്തിന് മുന്നോടിയായി മെറ്റഡോറിയ വയനാടിന്റെ സംഗീതനിശയും അരങ്ങേറും. ടൂര്‍ണമെന്റിന്റെ വരവറിയിച്ച് കല്‍പ്പറ്റയില്‍ വിളംബരജാഥയും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."