HOME
DETAILS

ശീതകാല ഒളിംപിക്‌സ്: ഉ.കൊറിയ-ദ.കൊറിയ ബന്ധത്തില്‍ ആശങ്കയുമായി അമേരിക്ക

  
backup
February 13 2018 | 02:02 AM

%e0%b4%b6%e0%b5%80%e0%b4%a4%e0%b4%95%e0%b4%be%e0%b4%b2-%e0%b4%92%e0%b4%b3%e0%b4%bf%e0%b4%82%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%89-%e0%b4%95%e0%b5%8a%e0%b4%b1-4


സിയൂള്‍: ശീതകാല ഒളിംപിക്‌സുമായി ബന്ധപ്പെട്ട് ഉത്തരകൊറിയ-ദക്ഷിണകൊറിയ ബന്ധത്തില്‍ ആശങ്കയുമായി അമേരിക്ക. ദ.കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിംപിക്‌സിനെ ദ.കൊറിയയിലേക്കും അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളിലേക്കും നുഴഞ്ഞുകയറാനുള്ള ആയുധമായാണ് ഉ.കൊറിയ ഉപയോഗപ്പെടുത്തുന്നതെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഉ.കൊറിയയുടെ നയതന്ത്രമായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്. ദ.കൊറിയയുടെ മുന്‍ മന്ത്രിയുള്‍പ്പടെ വിഷയത്തില്‍ ഇതേ അഭിപ്രായമാണ് ഉന്നയിക്കുന്നത്.
ഒരു മാസം മുന്‍പാണ് ലോകത്തെ അതിശയിപ്പിച്ചുകൊണ്ട് ഉ.കൊറിയ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതായി ഏകാധിപതി കിം ജോങ് ഉന്‍ അറിയിച്ചത്. ദ. കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്നും വാര്‍ത്ത സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളുടെയും ഉന്നതതല സംഘങ്ങള്‍ നിരവധി തവണ ചേര്‍ന്ന യോഗത്തെ തുടര്‍ന്നാണ് ഇത്തരമൊരു നടപടിയുണ്ടായത്. തുടര്‍ന്ന് ഒളിംപിക്‌സ് ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ഉന്നിന്റെ സഹോദരി കിം യോ ജോങ് പ്യോങ്ചാങിലെത്തിയതും ഇരു കൊറിയകളും തമ്മിലുള്ള മഞ്ഞുരുക്കത്തിന്റെ സൂചനയായിരുന്നു. ദ.കൊറിയയിലെ പൊതുജനത്തിനു മുന്നിലൂടെ പുഞ്ചിരിയോടെയാണ് ഉന്നിന്റെ സഹോദരി പ്രത്യക്ഷപ്പെട്ടത്. ഉ.കൊറിയയില്‍നിന്നെത്തിയ പ്രതിനിധി സംഘത്തിന്റെയും അത്‌ലറ്റുകളുടെയുമൊക്കെ പ്രതികരണം ഇതേ രീതിയിലായിരുന്നു.
യു.എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സും വെള്ളിയാഴ്ച നടന്ന ഉദ്ഘാടന ചടങ്ങില്‍പങ്കെടുത്തിരുന്നു. ചടങ്ങിനു മുന്നോടിയായി നടന്ന വിരുന്നില്‍നിന്ന് അദ്ദേഹം വിട്ടുനിന്നിരുന്നു. ഉ.കൊറിയയെ ഒറ്റപ്പെടുത്താനുള്ള യു.എസിന്റെയും ജപ്പാന്റെയും ദ.കൊറിയയുടെയും തീരുമാനത്തില്‍ മാറ്റമൊന്നുമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഉദ്ഘാടനവേദിയില്‍ പെന്‍സ് തനിച്ചായിരുന്നു. ദ.കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്‍, കിം യോ ജോങ്ങിനൊപ്പമായിരുന്നു ഇരുന്നത്.
ഒളിംപിക്‌സിനു ശേഷം ദ.കൊറിയ വിഷയത്തില്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് യു.എസ് ഉറ്റുനോക്കുന്നത്. ഉ.കൊറിയ വ്യക്തമായ അജന്‍ഡയുമായാണ് ഒളിംപിക്‌സിനെത്തിയതെന്ന് അമേരിക്കയുടെ ഒരു മുന്‍ നയതന്ത്രജ്ഞനായ ഡഗ്ലസ് പാല്‍ പറയുന്നു. ഇരു കൊറിയകളും തമ്മിലുള്ള ബന്ധം ഒളിംപിക്‌സിനു ശേഷവും കൂടുതല്‍ ശക്തമാകാനാണു സാധ്യത. ഒളിംപിക്‌സ് താരങ്ങള്‍ ഒരുമിച്ച് ഒരു പതാകയ്ക്കു പിന്നില്‍ മാര്‍ച്ച് ചെയ്തത് ഇരു കൊറിയകളിലെയും ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ശീതകാല ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ മൂണ്‍ ജെ. ഇന്നും കിം യോ ജോങ്ങും പരസ്പരം കൈകൊടുത്തതും ഇതിന്റ സൂചനയായാണ് ലോകരാഷ്ട്രങ്ങള്‍ നോക്കിക്കാണുന്നത്. ഇതിനു പുറമെ കിം ജോങ് ഉന്നിനെ ഉ.കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ നാട്ടിലേക്കു ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിനെത്തിയ കിം യോ ജോങ്ങാണു ക്ഷണക്കത്ത് കൈമാറിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈദരാബാദിൽ ഭക്ഷ്യവിഷബാധ ; റോഡരികിൽ നിന്ന് മോമോസ് കഴിച്ച് ഒരാൾ മരിച്ചു; 25 പേർ ആശുപത്രിൽ

National
  •  2 months ago
No Image

മുത്തശ്ശിയും പേരമകളും കിണറ്റിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

Kerala
  •  2 months ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു

Kerala
  •  2 months ago
No Image

മകൻ മരിച്ചതറിയാതെ അന്ധരായ വൃദ്ധ ദമ്പതികൾ; മൃതദേഹത്തിനൊപ്പം കഴിഞ്ഞത് 5 ദിവസങ്ങൾ

latest
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നല്‍കി യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്

uae
  •  2 months ago
No Image

വീടിനു സമീപത്ത് കളിക്കുന്നതിനിടെ കനാലില്‍ വീണു; രണ്ടര വയസുകാരന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

പി പി ദിവ്യയെ പുള്ളിക്കുന്ന് വനിതാ ജയിലിലെത്തിച്ചു, ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീന്‍റെ കുടുംബം

Kerala
  •  2 months ago
No Image

കുവൈത്തില്‍ രണ്ട് പുതിയ മന്ത്രിമാര്‍ അധികാരമേറ്റു

Kuwait
  •  2 months ago
No Image

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ശക്തമായ നടപടി തുടരുമെന്ന് ചാവക്കാട് പൊലിസ്

Kerala
  •  2 months ago
No Image

ചെങ്കടലിലെ ആഡംബര റിസോര്‍ട്ട്; ഷെബാര നവംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും

Saudi-arabia
  •  2 months ago