മറീനാ ബീച്ചില്‍ നിരാഹാരമിരുന്ന സ്റ്റാലിനേയും ഡി.എം.കെ എം.എല്‍.എമാരേയും കസ്റ്റഡിയിലെടുത്തു
ചെന്നൈ: നിയമസഭയില്‍ നാടകീയ വിശാസ വോട്ടെടുപ്പില്‍ പ്രതിഷേധിച്ച് ഡി.എം.കെ എം.എല്‍.എമാരോടൊപ്പം പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന് മറീനാ ബീച്ചില്‍ നിരാഹാരമിരുന്നു. ഇതേത്തുടര്‍ന്ന് പൊലിസെത്തി സ്റ്റാലിനെയും എം.എല്‍.എമാരേയും കസ്റ്റഡിയിലെടുത്തു. രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് പരാതി ബോധിപ്പിച്ച ശേഷമാണ് സ്റ്റാലില്‍ മറീനാ ബീച്ചിലെത്തിയത്.
മറീനയില്‍ സമരത്തിന് അനുമതി നല്‍കാനാവില്ലെന്നു പറഞ്ഞാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബീച്ചിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിലായിരുന്നു നിരാഹാര സമരം തുടങ്ങിയത്. കീറിയ കുപ്പായമിട്ടു തന്നെയാണ് സ്റ്റാലിന് സമരത്തിനെത്തിയത്.
രഹസ്യ വോട്ടെടുപ്പ് വേണമെന്നാവശ്യപ്പെട്ട് ബഹളം തുടങ്ങിയതോടെ ഡി.എം.കെ എം.എല്‍.എമാരെ പുറത്താക്കണമെന്ന് സ്പീക്കര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ ബഹളം കൈയ്യാങ്കളിയിലേക്കു നീങ്ങി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് ഡി.എം.കെ എം.എല്‍.എമാരെ പുറത്താക്കുകയും ചെയ്തു. ഇതിനിടയിലാണ് സ്റ്റാലിന്റെ കുപ്പായം കീറിയത്. ഇത് മാറ്റാതെയാണ് സ്റ്റാലിന് ഗവര്‍ണറെ കണ്ടതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."