ചികിത്സയിലായിരുന്ന ബി.ജെ.പി പ്രവര്ത്തകന് മരിച്ചു
കൊല്ലം: കടയ്ക്കല്‍ ആല്ത്തറമൂട്ടിലുണ്ടായ സി.പി.എം ബി.ജെ.പി ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബി.ജെ.പി പ്രവര്ത്തകന് മരിച്ചു. ബി.ജെ.പി കടയ്ക്കല്‍ പഞ്ചായത്ത് സമിതി പ്രസിഡന്റും മുന്‍ സബ് ഇന്‍സ്പെക്ടറുമായ കാഞ്ഞിരത്തുംമൂട് തെങ്ങുവിളവീട്ടില്‍ എ. രവീന്ദ്രനാഥ്(58)ആണ് ഇന്നലെ രാവിലെ11.30 ഓടെ മരിച്ചത്. തലയ്ക്ക് മാരകമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ രണ്ടിന് രാത്രിയിലായിരുന്നു സംഘര്‍ഷം. അക്രമസ്ഥലം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന രവീന്ദ്രനാഥിനെ അടിച്ചുവീഴ്ത്തുകയായിരുന്നു.
ജയയാണ് ഭാര്യ. ബിരുദവിദ്യാര്‍ഥി രഞ്ജിത്ത്, ബിരുദാനന്തര വിദ്യാര്‍ഥിനി രേഷ്മ എന്നിവര്‍ മക്കളാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയില്‍ ഹര്‍ത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."