ജനം സഹികെട്ടു: കുഞ്ഞാലിക്കുട്ടി
കാസര്‍കോട്: കണ്ണൂരിലെ സി.പി.എം.തേര്‍വാഴ്ചയില്‍ ജനം സഹികെടുകയാണെന്നും അവിടെ നിരന്തരം നടന്നു കൊണ്ടിരിക്കുന്ന കൊലപാതകങ്ങള്‍ സംസ്ഥാനത്തെ ജനങ്ങളെ ദുഖത്തിലാഴ്ത്തുകയാണെന്നും പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. ബദിയടുക്കയില്‍ നടക്കുന്ന മുസ്ലിം ലീഗ് മലയോര സമ്മേളന ചടങ്ങിനായെത്തിയ കുഞ്ഞാലിക്കുട്ടി കാസര്‍കോട്ട് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
കണ്ണൂരിലെ സംഭവ വികാസങ്ങള്‍ ഏറെ ദുഃഖകരമാണ്. കൊലപാതക രാഷ്ട്രീയത്തിന് കേരളത്തില്‍ അറുതിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ,സംസ്ഥാന തലങ്ങളില്‍ മുസ്ലിം ലീഗ് വരുന്ന ഒരു വര്‍ഷം ശ്കതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഒരുക്കങ്ങള്‍ നടന്നു വരികയാണ്.
ഇതുമായി ബന്ധപ്പെട്ടു ദേശീയ സമിതിയോഗം കേരളത്തില്‍ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി.ഖമറുദ്ദീന്, ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹിമാന്‍, ടി.ഇ.അബ്ദുല്ല തുടങ്ങിയവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."