HOME
DETAILS

ഇന്ത്യയിലെ ഏക അഗ്നിപര്‍വതം 150 വര്‍ഷത്തിനു ശേഷം സജീവമായതായി വിദഗ്ധര്‍

  
backup
February 19, 2017 | 5:33 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8f%e0%b4%95-%e0%b4%85%e0%b4%97%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5

പനാജി: ഇന്ത്യയിലെ ഏക സജീവ അഗ്നിപര്‍വതത്തില്‍ നിന്ന് 150 വര്‍ഷത്തിന് ശേഷം പുകയും ലാവയും വമിക്കുന്നതായി വിദഗ്ധര്‍. ഗോവ ആസ്ഥാനമായ ദേശീയ സമുദ്ര ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലെ ബാരന്‍ അഗ്നിപര്‍വതം വീണ്ടും സജീവമായതായി കണ്ടെത്തിയത്.

150 വര്‍ഷത്തിന് ശേഷം 1991 ലാണ് അഗ്നിപര്‍വതം വീണ്ടും പുകയുന്നതയായി ശ്രദ്ധയില്‍ പെട്ടിരുന്നത്. പോര്‍ട്ട് ബ്ലയറില്‍ നിന്നും 140 കിലോമീറ്റര്‍ വടക്കു കിഴക്കായുള്ള ദ്വീപിലാണ അഗ്‌നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്.

2017 ജനുവരി 23നാണ് വീണ്ടും പര്‍വ്വതം പുകയുന്നതായി ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍പ്പെട്ടത്. സമുദ്ര ഗവേഷണ ശാസ്ത്രജ്ഞരുടെ സംഘം ആന്‍ഡമാനിലെ അഗ്‌നി പര്‍വ്വതത്തിനു സമീപം കടലിലെ അടിത്തട്ട് സാംപിള്‍ ശേഖരിക്കുന്നതിനിടെയാണ്? പര്‍വ്വതത്തില്‍ നിന്ന്? പുക വമിക്കാന്‍ തുടങ്ങിയത് ശ്രദ്ധയില്‍ പെട്ടത്. ഒരു മൈല്‍ ദൂരെ നിന്നും പര്‍വ്വതം നിരീക്ഷിച്ചപ്പോള്‍ അഞ്ചു മുതല്‍ പത്തു മിനുട്ട് വരെ പുക വമിക്കുന്നതായി ഗവേഷക സംഘം കണ്ടെത്തി.

പകല്‍ സമയത്തു മാത്രമാണ് പുക ഉയരുന്നതായി കണ്ടത്. രാത്രി സമയങ്ങളില്‍ നിരീക്ഷിച്ചപ്പോള്‍ പര്‍വ്വതമുഖത്തു നിന്നും ചുവന്ന നിറത്തില്‍ ലാവ അന്തരീക്ഷത്തിലേക്ക് തെറിക്കുന്നത് കണ്ടതായും അവര്‍ പറഞ്ഞു.

അഗ്നിപര്‍വതത്തെകുറിച്ച് കൂടുതല്‍ പഠനം നടത്തിയപ്പോള്‍ ഇത് പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതായും ഗവേഷക സംഘം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജപ്പാനില്‍ വീണ്ടും ഭൂചലനം; 6.1 തീവ്രത, ജാഗ്രതാ മുന്നറിയിപ്പ്. സുനാമി ആശങ്കയില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  21 days ago
No Image

ബഹ്‌റൈനിലെയും കുവൈത്തിലെയും ഇറാന്‍ ആക്രമണം: ആള്‍നാശമില്ലെന്ന് യുഎസ്

bahrain
  •  21 days ago
No Image

മാസപ്പടി കേസ്: അന്വേഷണം വിപുലീകരിക്കാന്‍ ഇ.ഡി; ;മെന്റര്‍'മാരുടെ പങ്ക് പരിശോധിക്കുന്നു

Kerala
  •  21 days ago
No Image

വെനസ്വേല ഭൂചലനം:  മരണം 1430 കടന്നു, കാണാതായവര്‍ അരലക്ഷത്തിലേറെ, രക്ഷാപ്രവര്‍ത്തനം തുടരുന്നു

International
  •  21 days ago
No Image

സഊദി യാത്രക്കാർക്ക് കൈയിൽ കരുതാവുന്ന മൂല്യവസ്തുക്കളിൽ കടുത്ത നിയന്ത്രണം; 40,000 റിയാലിൽ കൂടുതൽ പണമോ മൂല്യവസ്തുക്കളോ ഉണ്ടെങ്കിൽ വെളിപ്പെടുത്തണം

Kerala
  •  21 days ago
No Image

സി.സി.ആർ.എച്ച് റിസർച്ച് ഓഫിസർ പരീക്ഷ റദ്ദാക്കി; അപ്രതീക്ഷിത നടപടിയിൽ  പ്രതിസന്ധിയിലായി ഉദ്യോഗാർഥികൾ

Kerala
  •  21 days ago
No Image

തെരഞ്ഞെടുപ്പ് തോൽവി റിപ്പോർട്ട്; നാലിടത്ത് തിരുത്തി സി.പി.ഐ

Kerala
  •  21 days ago
No Image

പോര്‍മുഖം വീണ്ടും തുറക്കുന്നു?; ഇറാന്‍- യു.എസ് ആക്രമണ പ്രത്യാക്രമണങ്ങളില്‍ ആശങ്ക 

International
  •  21 days ago
No Image

വെടിനിര്‍ത്തലിന് പുല്ലുവില: ഇറാനില്‍ വീണ്ടും യു.എസ് ആക്രമണം; ബഹ്‌റൈനിലെയും കുവൈത്തിലെയും യു.എസ് കേന്ദ്രങ്ങളില്‍ ഇറാന്റെ പ്രത്യാക്രമണം

Kuwait
  •  21 days ago
No Image

മാർക്ക് ഏകീകരണ ഫോർമുല തുണച്ചു; റാങ്ക് പട്ടികയിൽ മുന്നേറി കേരള സിലബസുകാരും

Kerala
  •  21 days ago