HOME
DETAILS

ചരിത്രഭൂമികയില്‍ നേരിന്റെ വിളംബരവുമായി സന്ദേശ യാത്ര

  
backup
February 19, 2017 | 5:37 AM

%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%87%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d

 

നാദാപുരം: 24, 25, 26 തിയതികളില്‍ നാദാപുരം ഹുദൈബിയ്യയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന ഉത്തരമേഖല ദ്വിദിന സന്ദേശ പ്രചാരണ ജാഥയുടെ ഒന്നാം ദിനം യാത്രക്ക് ഉജ്വല സമാപനം.
എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ടി.പി.സി തങ്ങളുടെ നേതൃത്വത്തില്‍ ജില്ലാ അതിര്‍ത്തിയായ പക്രംതളം ചുരത്തില്‍ നിന്നാരംഭിച്ച യാത്ര നിരവധി കേന്ദ്രങ്ങളില്‍ ഊഷ്മളമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി നാദാപുരത്ത് സമാപിച്ചു.
നിത്യഹരിതമായ പ്രവാചക സന്ദേശങ്ങള്‍ നാടിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രചരിപ്പിച്ച യാത്രയെ മത-രാഷ്ട്രീയ-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ അഭിവാദ്യം ചെയ്തു. തൊട്ടില്‍പ്പാലം, തളീക്കര, കുറ്റ്യാടി, കായക്കൊടി, കണ്ടോത്ത് കുനി, ഭൂമിവാതുക്കല്‍, വളയം, പാറക്കടവ്, തൂണേരി, പേരോട് കേന്ദ്രങ്ങളിലാണ് ഒന്നാം ദിവസത്തെ യാത്ര.
ജാഥയുടെ രണ്ടാം ദിവസമായ ഇന്നു രാവിലെ എട്ടിന് വേളം ചേരാപുരത്തുനിന്നുആരംഭിക്കും. ആയഞ്ചേരി, കോട്ടപ്പള്ളി, വില്ല്യാപ്പള്ളി, തണ്ണീര്‍പന്തല്‍, പുറമേരി, ഇരിങ്ങണ്ണൂര്‍, എടച്ചേരി, ഓര്‍ക്കാട്ടേരി, കൈനാട്ടി, താഴെഅങ്ങാടി, പുതുപ്പണം, തെരുവത്ത്, കണ്ണൂക്കര കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ജില്ലാ അതിര്‍ത്തിയായ കുഞ്ഞിപ്പള്ളിയില്‍ സമാപിക്കും.
വിവിധ കേന്ദ്രങ്ങളില്‍ സയ്യിദ് ടി.പി.സി തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍, ടി.വി.സി സമദ് ഫൈസി , സി.എച്ച് മഹമൂദ് സഅദി, പി.പി അശ്‌റഫ് മൗലവി,സിദ്ദീഖ് വെള്ളിയോട്, അഹമദ് ബാഖവി ജാതിയേരി, ബഷീര്‍ ഫൈസി ചീക്കോന്ന്, അബ്ദുല്‍ ഗഫൂര്‍ ഫൈസി, കോറോത്ത് അമ്മത് ഹാജി, റാശിദ് അശ്അരി, ശംസുദ്ദീന്‍ ഫൈസി അഴിയൂര്‍, മിര്‍സ ശക്കീല്‍ ഹുദവി ആയഞ്ചേരി , ഹാരിസ് റഹ്മാനി, മുഹമ്മദ് ത്വയ്യിബ് റഹ്മാനി കുയ്‌തേരി, ജാഫര്‍ ദാരിമി ഇരുന്നലാട്, റാഫി പുറമേരി സംസാരിച്ചു.ജാഥാ കേന്ദ്രങ്ങളില്‍ വിഖായ അംഗങ്ങള്‍ ഈത്തപ്പഴവും 'മദീന'സന്ദേശവും വിതരണം ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  3 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  3 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  3 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  3 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  3 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  3 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  3 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  3 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  3 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  3 days ago