പാറയില്‍ മീത്തല്‍ ദിനേശന്റെ കുടുംബം സഹായം തേടുന്നു
നരിക്കുനി: നരിക്കുനി വെള്ളാരംകണ്ടി താഴത്ത് ബൈക്ക് അപകടത്തില്‍ മരിച്ച കുട്ടമ്പൂര്‍ വെള്ളച്ചാല്‍ പാറയില്‍ മീത്തല്‍ ദിനേശന്റെ (45) കുടുംബം സഹായം തേടുന്നു.
ഭാര്യയും പ്രായമായ അമ്മയും വിദ്യാര്‍ഥികളായ രണ്ടണ്ടു പെണ്‍കുട്ടികളും അടങ്ങണ്ടുന്ന കുടുംബം ദിനേശന്റെ ആകസ്മിക വിയോഗത്തോടെ ദൈനംദിന ചെലവുകള്‍ നിര്‍വഹിക്കുന്നതിന് പോലും പ്രയാസപ്പെടുകയാണ്. മാര്‍ബിള്‍-ടൈല്‍ തൊഴിലാളിയായിരുന്ന ദിനേശന് പണിയില്‍ നിന്ന് കിട്ടിയിരുന്ന കൂലിയായിരുന്നു കുടുംബത്തിന്റെ ഏക വരുമാനം. രാവിലെ ചായ കുടിക്കുന്നതിനായി പണിസ്ഥലത്ത് നിന്ന് സമീപത്തെ ഹോട്ടലിലേക്ക് പോകും വഴി എതിരേവന്ന ബൈക്കിടിച്ചാണ് അപകടം ഉണ്ടണ്ടായത്.
കുടുംബത്തെ സംരക്ഷിക്കാന്‍ നാട്ടുകാര്‍ 'പാറയില്‍ മീത്തല്‍ ദിനേശന്‍ കുടുംബ സഹായ കമ്മിറ്റി, കുട്ടമ്പൂര്‍, പുന്നശ്ശേരി (പി.ഒ ) 673585 ' എന്ന വിലാസത്തില്‍ കമ്മിറ്റി രൂപവല്‍ക്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ്. പി.കെ വേലായുധന്‍ നായര്‍ (ചെയര്‍), സി.പി നരേന്ദ്രനാഥ് (ജന.കണ്‍), യു.പി മണി (ട്രഷ) എന്നിവര്‍ ഭാരവാഹികളാണ് .
കെ.ഡി.സി ബാങ്ക് നരിക്കുനി ശാഖയില്‍ കഎടഇ കോഡ് കആഗഘ 0114ഗ01. 100411201020032 അക്കൗണ്ടണ്ട് തുറന്നിട്ടുണ്ടണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."