ഏകാഗ്രതക്കുള്ള സൂത്രങ്ങള്‍
എഴുതി പഠിക്കുക
മാതാപിതാക്കളാകണം നിങ്ങളുടെ ഏറ്റവും അടുത്ത കൂട്ടുകാര്‍. അവരോടെന്തും തുറന്നു പറയാന്‍ സാധിക്കുന്ന വിധത്തിലേക്ക് ആ ബന്ധം വളര്‍ത്തി എടുക്കണം. ഇത് പഠനത്തിന് മാത്രമല്ല ജീവിതകാലം മുഴുവന്‍ പകുതി പ്രശ്‌നങ്ങളെയും ഇല്ലാതാക്കാന്‍ സാധിക്കും.
ലക്ഷ്യസ്ഥാനത്തെത്തണമെന്നുണ്ടെണ്ടങ്കില്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഉണ്ടണ്ടാക്കി എടുത്തേ മതിയാകൂ. പഠിക്കാന്‍ മിടുക്കരായ കുട്ടികള്‍ക്ക് വേണ്ടണ്ടി രക്ഷിതാക്കള്‍ എന്തു സഹായവും ചെയ്തു കൊടുക്കാന്‍ സന്നദ്ധരാകുന്നു. തങ്ങള്‍ക്കില്ലാത്ത സൗഭാഗ്യങ്ങള്‍ മക്കള്‍ക്കെങ്കിലും ലഭിക്കണമെന്ന ഉറച്ച തീരുമാനമാണതിനു പിന്നില്‍. പഠനത്തിന് തിരഞ്ഞെടുക്കുന്ന സ്ഥലം ഒരു പ്രധാന ഘടകമാണ്. കുട്ടികള്‍ക്ക് നല്ല പഠനമുറിയും സൗകര്യങ്ങളും ഒരുക്കി കൊടുക്കണം. വെളിച്ചം ലഭിക്കുന്ന മുറിയാകണം. മുറിയില്‍ ടി.വി, റേഡിയോ ആകര്‍ഷകമായ ചിത്രങ്ങള്‍ തുടങ്ങിയവയൊന്നും പാടില്ല.
സിനിമാ താരങ്ങള്‍, ക്രിക്കറ്റ് താരങ്ങള്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ ഇന്നുതന്നെ എടുത്തു മാറ്റുക. പഠിക്കുന്ന പുസ്തകങ്ങളും അനുബന്ധ സാധനങ്ങളുമല്ലാതെ മറ്റൊന്നുമില്ലാതിരിക്കുന്നതാണ് നല്ലത്. എഴുതി പഠിയ്ക്കുന്നത് വളരെ നല്ലതാണ്. ഒരു തവണ എഴുതിയാല്‍ നാലു തവണ വായിക്കുന്നതിനു തുല്യമായി.
താത്പര്യമുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം വേണ്ട
താത്പര്യമുള്ള വിഷയങ്ങളാണെന്ന് കരുതി കൂടുതല്‍ സമയം പഠിക്കരുത്. അത് ആ വിഷയത്തില്‍ മുന്നേറാന്‍ സഹായിച്ചേക്കാം. എന്നാല്‍ അതോടൊപ്പം മറ്റു വിഷയങ്ങളില്‍ പിന്നോട്ടുപോകാനും കാരണമാകും. താത്പര്യമില്ലാത്ത വിഷയങ്ങള്‍ക്കായിരിക്കണം കൂടുതല്‍ സമയം വിനിയോഗിക്കേണ്ടണ്ടത്. എന്തായാലും മുക്കാല്‍ മണിക്കൂറിലധികം ഒരു വിഷയവും പഠിക്കാതിരിക്കുന്നതാണ് നല്ലത്.
പ്രാര്‍ഥനകള്‍
വിദ്യാര്‍ഥികള്‍ ഏതെങ്കിലും മത വിശ്വാസികളാകുമല്ലോ. അവരവരുടെ വിശ്വാസ പ്രമാണങ്ങളില്‍ ചില മന്ത്രങ്ങളും സൂക്തങ്ങളുമൊക്കെ പറയുന്നുണ്ടണ്ടാകും. അവ ചൊല്ലി പഠനം തുടങ്ങുക. മുസ്‌ലിം വിദ്യാര്‍ഥികളാണെങ്കില്‍ ഖുര്‍ആനിലെ സൂറത്തുല്‍ ളുഹ എന്ന സൂക്തം ചൊല്ലി പഠിക്കാനിരുന്നാല്‍ ഏകാഗ്രതയും സമാധാനവും ലഭിക്കുമെന്നാണ് വിശ്വാസം. അതുപോലെ മറ്റു മതസ്ഥര്‍ക്കുമുണ്ടണ്ടാകും വിശ്വാസങ്ങള്‍. യോഗയിലെ സൂര്യ നമസ്‌കാരം പോലെ. യോഗ ഏകാഗ്രത ലഭിക്കുന്നതിനുള്ള മികച്ച ജീവിത രീതിയാണ്.
ഏകാഗ്രത മടക്കി തരുന്ന വ്യായാമം
കസേരയില്‍ ചാരാതെ നിവര്‍ന്നിരുന്ന് കൈകള്‍ കാല്‍ മുട്ടില്‍ നീട്ടിവച്ച് മൂന്നു തവണ ദീര്‍ഘമായി ശ്വാസമെടുക്കുക. എല്ലാ ശബ്ദങ്ങളെയും കേള്‍ക്കണം. ഒരു മിനുട്ട് തുടരണം. അതിനുശേഷം പതിയെ കണ്ണുകള്‍ അടയ്ക്കുക. ചിന്തയെ തന്നിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിപ്പിക്കുക. ചുറ്റുപാടിലെ എല്ലാ ശബ്ദങ്ങളില്‍ നിന്നും മനസിനെ മോചിപ്പിക്കുക. ദീര്‍ഘനേരം ശ്വാസോച്ഛോസം തുടരുക. എല്ലാ ചിന്തകളെയും അകറ്റി മനസിനെ കൂടുതല്‍ സ്വതന്ത്രമാക്കുക. നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യത്തിലേക്ക് മാത്രം മനസിനെ ക്ഷണിക്കുക. അതിലൂടെ മനസിനെ പറന്നുപോകാന്‍ അനുവദിക്കുക. മറ്റൊരു ചിന്തയും അപ്പോള്‍ പാടില്ല. ചുറ്റു നിന്നുമുണ്ടണ്ടാകുന്ന ഒരു ശബ്ദവും നിങ്ങളെ അലോസരപ്പെടുത്തരുത്. മൂന്നു മിനുട്ട് ഇതേ അവസ്ഥയില്‍ തുടരുക. പിന്നെ ശക്തമായി ശ്വാസം വലിച്ച് പതുക്കെ പതുക്കെ പുറത്തേക്ക് വിടുക. രണ്ടണ്ടു മൂന്നു തവണ ഇങ്ങനെ ആവര്‍ത്തിക്കുക. കൈകള്‍ മുട്ടില്‍ നിന്നും സ്വതന്ത്രമാക്കുക. പതുക്കെ കണ്ണുകള്‍ തുറക്കുക. കൈകള്‍ കൂട്ടിതിരുമ്മി അതിലേക്ക് പുഞ്ചിരിയോടെ നോക്കുക.
ഇതൊരു വ്യായാമമാണ്. ഏകാഗ്രത നഷ്ടമാകുമ്പോഴെല്ലാം ഇങ്ങനെ ചെയ്താല്‍ ശ്രദ്ധ തിരിച്ചുവരാന്‍ സഹായകമാകും.
ചെയ്യുന്ന പ്രവൃത്തി നിര്‍ത്തുക
അതുവരെ നിങ്ങള്‍ ചെയ്തിരുന്ന പ്രവൃത്തി എന്തായിരുന്നോ അതവിടെ നിര്‍ത്തുക. പിന്നെ ഇഷ്ടപ്പെട്ട ഒരു പ്രവൃത്തി ചെയ്യുക. പാട്ടു കേള്‍ക്കുകയോ ഗെയിം കളിക്കുകയോ ആവാം. പഠിക്കുകയായിരുന്നെങ്കില്‍ അപ്പോള്‍ വായിച്ചിരുന്ന പുസ്തകം മാറ്റി മറ്റൊരു പുസ്തകം വായിക്കുക. പഴയ അവസ്ഥയിലേക്ക് തിരിച്ചെത്താനാകും. അതിനുശേഷം ആ പ്രവൃത്തി തുടരുക.
ശ്രദ്ധ ഒരേ ബിന്ദുവില്‍
ശ്രദ്ധ മരിക്കുകയും അശ്രദ്ധ ജീവിക്കുകയും ചെയ്യുന്ന ജീവിത സാഹചര്യങ്ങളില്‍ നിങ്ങള്‍ക്കുവേണ്ടണ്ടത് ഏകാഗ്രതയാണ്. പക്ഷെ എന്തുകൊണ്ടേണ്ടാ മനസിനെ അടക്കി നിര്‍ത്താനാകുന്നില്ല. മറ്റെങ്ങോട്ടോ ചിറകടിച്ചു പറക്കുന്നു മനസ്. എന്തു വിലകൊടുത്താലും കടകളില്‍ നിന്ന് വാങ്ങാനും കിട്ടുന്നതല്ലല്ലോ. അത്തരം അവസ്ഥകളില്‍ നിങ്ങളുടെ പരിസരത്ത് തന്നെയുള്ള ഏതെങ്കിലും ബിന്ദുവിലേക്ക് നോക്കി നില്‍ക്കൂ. മൂന്നു മിനുട്ട് നേരത്തേക്ക് മറ്റെവിടേക്കും നോക്കരുത്. ആ സമയം മറ്റു ചിന്തകളും ശബ്ദങ്ങളും നിങ്ങളെ ഭരിക്കരുത്. ശ്രദ്ധയിലേക്ക് തിരിച്ചു ചെല്ലാനാകും നിങ്ങള്‍ക്ക്.
വിജയ മന്ത്രങ്ങള്‍
പഠിക്കാനിരിക്കുമ്പോള്‍ മനസ് ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കാനാകുന്നില്ലെങ്കില്‍ മനസിനെ സ്വയം ശാസിക്കുക.
പിന്നെ കണ്ണടയ്ക്കുക. എന്നിട്ട് റിലാക്‌സ്....എന്ന് പതുക്കെ പറയുക. ഓരോ അക്ഷരവും പതുക്കെ പതുക്കെ ഉച്ചരിക്കുക. റി...ലാ...ക്....സ്. ഇങ്ങനെ പല തവണ പറയുന്നതും കണ്ണുകള്‍ അടച്ചുകൊണ്ടണ്ടായിരിക്കണം. പരീക്ഷാ ഹാളില്‍ ചെന്നിരിക്കുമ്പോഴും മനസിനെ ശാന്തമാക്കാന്‍ കണ്ണടച്ച് ഈ റിലാക്‌സ് ആവര്‍ത്തിക്കുക.
വാക്കുകളെ വധിക്കാം
ഏകാഗ്രത ഇല്ലാതാകുമ്പോള്‍ വെറുതെ തമാശക്കെന്നപോലെ ഒരു കാര്യം ചെയ്യുക. വീട്ടിലെ പഴയ ആഴ്ചപ്പതിപ്പുകളോ മാസികകളോ സംഘടിപ്പിക്കുക.
കയ്യില്‍ പേന കരുതണം. അവയില്‍ ഏതെങ്കിലുമൊരു അധ്യായം വായിക്കുക. എന്നിട്ട് ഏതെങ്കിലുമൊരുവാക്ക് തുടര്‍ച്ചയായി വരുന്നത് ശ്രദ്ധിക്കുക. കണ്ടണ്ടാല്‍ അതു വെട്ടിക്കളയുക. ആ വാക്കുകള്‍ വരുന്നിടത്തൊക്കെ വെട്ടുക. എന്നിട്ട് വെട്ടിയതിന്റെ കണക്കെടുക്കുക. വെറുതെ ചെയ്യുന്ന ഈ പ്രവൃത്തിക്കും നിങ്ങളില്‍ ഏകാഗ്രത മടക്കിക്കൊണ്ടണ്ടുവരാന്‍ ആയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."