HOME
DETAILS

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

  
September 23, 2024 | 6:23 PM

26th Arabian Gulf Cup football tournament from 21st December

കുവൈത്ത് സിറ്റി: കുവൈത്തിൽ വെച്ച് നടക്കുന്ന ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21-ന് ആരംഭിക്കും. ടൂർണമെന്റ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈത്തിൽ നടക്കുന്ന തയ്യാറെടുപ്പുകൾ അറബ് ഗൾഫ് കപ്പ് എക്സിക്യൂട്ടീവ് ഓഫീസ് വിലയിരുത്തി.

ദോഹയിൽ വെച്ച് നടന്ന പ്രത്യേക യോഗത്തിലാണ് അറബ് ഗൾഫ് കപ്പ് എക്സിക്യൂട്ടീവ് ഓഫീസ് ഈ തയ്യാറെടുപ്പുകൾ സംബന്ധിച്ച ചർച്ചകൾ നടത്തിയത്. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അറബ് ഗൾഫ് കപ്പ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡണ്ട് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് അൽ താനിയുടെ നേതൃത്വത്തിലാണ് ഈ യോഗം നടന്നത്. 2024 ഡിസംബർ 21 മുതൽ 2025 ജനുവരി 3 വരെയാണ് ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് സംഘടിപ്പിക്കുന്നത്.

ആതിഥേയരായ കുവൈത്ത്, നിലവിലെ അറേബ്യൻ ഗൾഫ് കപ്പ് ജേതാക്കളായ ഇറാഖ്, സൗദി അറേബ്യ, ഖത്തർ, ഒമാൻ, യു എ ഇ, ബഹ്‌റൈൻ, യെമൻ എന്നിങ്ങനെ എട്ട് ടീമുകളാണ് ഈ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആതിരപ്പിള്ളിയില്‍ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു; ആക്രമിച്ചത് കാട്ടാനക്കൂട്ടം

Kerala
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: കുറ്റക്കാരെ ഇന്നറിയാം; പ്രതിപ്പട്ടികയില്‍ ദിലീപ് അടക്കം 10 പേര്‍

Kerala
  •  3 days ago
No Image

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പുതപ്പുകളുമായി 'ആഫ്താബ് 2025'

National
  •  3 days ago
No Image

ഏഴ് ജില്ലകള്‍ നാളെ ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം 

Kerala
  •  3 days ago
No Image

കൂടെ ഉണ്ടായിരുന്നവരെയെല്ലാം പുലി പിടിച്ചു; തനിച്ചായ ചൊക്കന്‍ രാത്രിയില്‍ അഭയം തേടുന്നത് ആട്ടിന്‍കൂട്ടില്‍

Kerala
  •  3 days ago
No Image

മലപ്പുറത്ത് വനിതാ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  3 days ago
No Image

ഹൃദയാഘാതംമൂലം മലയാളി മസ്‌കത്ത് വിമാനത്താവളത്തില്‍ വച്ച് അന്തരിച്ചു

oman
  •  3 days ago
No Image

ഇൻഡിഗോ പ്രതിസന്ധി: സ്പെഷൽ സർവിസുകൾ അനുവദിച്ച് റെയിൽവേ; അധിക കോച്ചുകളും

Kerala
  •  3 days ago
No Image

ഹമദ് അലി അല്‍ഖാതര്‍ ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പിന്റെ പുതിയ സിഇഒ

Business
  •  3 days ago
No Image

സൗദിയില്‍ പ്രവാസി മലയാളി അന്തരിച്ചു; എത്തിയത് ഒരാഴ്ച മുമ്പ്

Saudi-arabia
  •  3 days ago