HOME
DETAILS

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

  
September 23, 2024 | 4:59 PM

Two Dead in Kumarakam Car Accident Vehicle Plunges into River

കോട്ടയം: കുമരകം കൈപ്പുഴമുട്ടില്‍ കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. രാത്രി 8.45ഓടെ നടന്ന സംഭവത്തില്‍ മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേരാണ് മരിച്ചത്. ഒരു കുഞ്ഞ് കാറിലുണ്ടായിരുന്നോ എന്ന സംശയവുമുയരുന്നു. കാറിന്റെ നിയന്ത്രണം തെറ്റിയതാകാം അപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. 

കോട്ടയം ഭാഗത്ത് നിന്ന് വന്ന കാര്‍ കൈപ്പുഴ ആറ്റില്‍ വീഴുകയായിരുന്നു. കാറിന്റെ ഉള്ളില്‍ നിന്നും നിലവിളി ശബ്ദം കേട്ട് ജനങ്ങള്‍ ഓടിയെത്തിയപ്പോഴേക്കും കാര്‍ വെള്ളത്തില്‍ മുങ്ങിത്താണിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് കാര്‍ ആറ്റിനുള്ളില്‍ നിന്നും കണ്ടെത്തിയത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു.

Tragedy strikes in Kumarakam as car veers off road and plunges into river, claiming lives of two occupants in a devastating accident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്ക് നറുക്കെടുപ്പിലൂടെ വീടുകള്‍ കൈമാറും: ആദ്യഘട്ടത്തില്‍ 178 വീടുകള്‍

Kerala
  •  2 days ago
No Image

ദുബൈയിലെ ആകാശത്ത് അന്യഗ്രഹജീവികളോ? രാത്രിയിൽ പ്രത്യക്ഷപ്പെട്ട നിഗൂഢമായ പച്ചവെളിച്ചം; പരിഭ്രാന്തിയിലായി ജനങ്ങൾ, ഒടുവിൽ സത്യം പുറത്ത്

uae
  •  2 days ago
No Image

ആരോഗ്യവകുപ്പിന് നാണക്കേട്: ആശുപത്രി അടച്ചുപൂട്ടി ഡോക്ടറും സംഘവും സഹപ്രവർത്തകന്റെ വിവാഹത്തിന് പോയി; രോഗികൾ പെരുവഴിയിൽ

latest
  •  2 days ago
No Image

രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം; വി. കുഞ്ഞികൃഷ്ണനെതിരെ നടപടി; പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം 

Kerala
  •  2 days ago
No Image

ഇത് അവരുടെ കാലമല്ലേ...; ടീനേജേഴ്‌സിന് ഇഷ്ടപ്പെടുന്ന രീതിയില്‍ യൂട്യൂബ് അപ്‌ഡേറ്റ് ചെയ്യുന്നു

Kerala
  •  2 days ago
No Image

കല്‍പ്പറ്റയില്‍ 16കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍

Kerala
  •  2 days ago
No Image

അമേരിക്കയെ വിറപ്പിച്ച് അതിശൈത്യം; മഞ്ഞുവീഴ്ച്ച കനക്കുന്നു; 23 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ

International
  •  2 days ago
No Image

കോട്ടയത്ത് ഭാര്യയെ കമ്പിപ്പാരകൊണ്ട് തലക്കടിച്ച് കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

Kerala
  •  2 days ago
No Image

ഫിലിപ്പീന്‍സില്‍ ബോട്ട് മുങ്ങി 15 മരണം; ബോട്ടിലുണ്ടായിരുന്നത് ജീവനക്കാര്‍ ഉള്‍പെടെ 359പേര്‍

International
  •  2 days ago
No Image

സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷം നേരിയ ഇടിവ്; റെക്കോര്‍ഡില്‍ തന്നെ

Kerala
  •  3 days ago