HOME
DETAILS
MAL
യെമനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് അല്‍ഖാഇദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു
backup
February 14 2018 | 07:02 AM
റിയാദ്: യെമനില്‍ അമേരിക്കന്‍ സേനയുടെ ഡ്രോണ്‍ ആക്രമണത്തില്‍ ആറു അല്‍ഖാഇദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. മധ്യയെമനില്‍ ഞായറാഴ്ച്ച നടന്ന ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഇവിടെ ഖൈഫ മേഖലയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെയാണ് യു എസ് ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് സൈനിക വക്താവ് എ എഫ്പിയോട് പറഞ്ഞു.
അറേബ്യന്‍ പെനിസുലയില്‍ ഏറ്റവും വലിയ ഭീകരരായാണ് യെമനിലെ അല്‍ഖാഇദ തീവ്രവാദികളെ യുഎസ് സൈന്യം വിലയിരുത്തുന്നത്. ട്രംപ് അധികാരത്തില്‍ വന്നതിനു ശേഷമാണ് യെമനില്‍ അല്‍ഖാഇദക്കെതിരെ ഡ്രോണ്‍ ആക്രമണം ശക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."