HOME
DETAILS

ഇടതിന്റേത് വര്‍ഗീയതയെ പാലൂട്ടിയ വിജയം

  
backup
May 31 2016 | 09:05 AM

left-communal-win

പതിന്നാലാം കേരളനിയമസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നശേഷം അവലോകനങ്ങളും വിശകലനങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. കാര്യമായി എന്തോ സംഭവിച്ചുവെന്ന മട്ടിലാണു വിശകലനങ്ങളില്‍ പലതും. എന്നാല്‍, കേരളത്തിന്റെ പാരമ്പര്യത്തിനുസരിച്ചു മുന്നണികള്‍ മാറിമാറി അധികാരത്തിലേറുന്ന സ്വാഭാവികതയ്ക്കപ്പുറം ഇവിടെയൊന്നും സംഭവിച്ചിട്ടില്ല. മൂന്നാംകക്ഷിയെന്നനിലയില്‍ ഒരു സീറ്റ് തരപ്പെടുത്തിയ ബി.ജെ.പി.യുടെ സഭാപ്രവേശം സ്ഥായിയാണെന്നു വിലയിരുത്താനുമാവില്ല.
തെരഞ്ഞെടുപ്പിനുമുമ്പുണ്ടായ വേറിട്ടൊരു നിരീക്ഷണം ഭരണത്തുടര്‍ച്ചയുടെ സാധ്യതയായിരുന്നു. യു.ഡി.എഫ് അധികാരത്തില്‍വരുമെന്ന മുമ്പൊരിക്കലുമില്ലാത്ത പ്രവചനം പലഭാഗങ്ങളില്‍നിന്നുണ്ടായി. സി.പി.എമ്മില്‍നിന്നു പിടിച്ചെടുത്ത നെയ്യാറ്റിന്‍കരയുള്‍പ്പെടെ, യു.ഡി.എഫ് ഭരണകാലത്തുനടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലുമുണ്ടായ വിജയം ശ്രദ്ധേയമായിരുന്നു. 2014-ലെ ലോക്‌സഭാതെരഞ്ഞെടുപ്പു വിജയവും യു.ഡി.എഫിനു മേല്‍ക്കൈ സ്ഥാപിക്കുന്നതായിരുന്നു. 2015 നവംബറില്‍ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ രാഷ്ട്രീമായി ധ്രുവീകരിച്ച ജില്ലാ ഡിവിഷനുകളിലെ കണക്കു പരിശോധിച്ചാലും യു.ഡി.എഫ് സ്വാധീനം അവഗണിക്കാനാകില്ല. ജില്ലാപഞ്ചായത്തിലെ മുന്നണി ബലാബലം 7-7 എന്നായിരുന്നു. അരുവിക്കര തെരഞ്ഞെടുപ്പും യു.ഡി.എഫിനു മികച്ച വിജയമാണു സമ്മാനിച്ചത്.
കഴിഞ്ഞ ആറുമാസംകൊണ്ടു കേരളത്തിലെ ന്യൂനപക്ഷങ്ങളൊന്നാകെ, വിശേഷിച്ചു മുസ്‌ലിംസമുദായം യു.ഡി.എഫിനെ കൈവിട്ടുവെന്നു വിലയിരുത്തുന്നതു സത്യവും വസ്തുതാപരവുമല്ല. കോട്ടയവും മലപ്പുറവും ഒരു ലിറ്റ്മസ് ടെസ്റ്റായെടുത്താല്‍ യു.ഡി.എഫിനെ ന്യൂനപക്ഷങ്ങള്‍ കൈവിട്ടെന്ന് ഈ തെരഞ്ഞെടുപ്പുഫലം പറയുന്നില്ലല്ലോ. യു.ഡി.എഫ് വിരുദ്ധവോട്ടുകളുടെ ഏകീകരണം നടന്നുവെന്നതാണു വാസ്തവം. പ്രബലസമുദായമായ ഈഴവരുടെ നല്ലൊരുശതമാനം വോട്ടും എല്‍.ഡി.എഫിനു ലഭിച്ചു. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും പിണറായി ആഭ്യന്തരമന്ത്രിയുമാകുമെന്ന പ്രചാരണം വിശ്വസിച്ച് അത്തരമൊരു സാമുദായിക വികാരം പ്രകടമായിട്ടുണ്ട്. ആര്‍. ശങ്കറിനുശേഷം വി.എസ് അല്ലാതെ ഈഴവമുഖ്യമന്ത്രിയുണ്ടായിട്ടില്ല.
വസ്തുത ഇങ്ങനെയായിരിക്കെ, കറിയില്‍ കഷ്ണമുണ്ടോയെന്നു പരിശോധിച്ചും ബീഫ്‌മേള നടത്തിയും സി.പി.എം സംഘടിപ്പിച്ച നാടകങ്ങള്‍കൊണ്ടു മുസ്‌ലിം സമുദായമൊന്നാകെ ഇടതുമുന്നണിക്കു വോട്ടുചെയ്തുവെന്ന വിലയിരുത്തല്‍ യാഥാര്‍ഥ്യമല്ല. ചെറിയൊരുശതമാനം വോട്ട് ഒരുപക്ഷേ, അങ്ങനെ മാറിയിട്ടുണ്ടാകാം. മുസ്‌ലിം സമുദായത്തെ സംബന്ധിച്ചു ബീഫിനേക്കാള്‍ പ്രധാനം വിശ്വാസപരമായ കാര്യങ്ങളാണ്. രാജ്യത്തെ പൗരന്മാര്‍ക്കാകെ ബാധകമാകുന്ന പൊതുസിവില്‍നിയമം കൊണ്ടുവരണമെന്നു വാദിക്കുന്നതു സി.പി.എമ്മും ബി.ജെ.പി.യുമാണ്. ഇസ്‌ലാമിക ശരീഅത്ത് വിവാദത്തിലകപ്പെട്ട കാലത്തും അനുബന്ധിച്ച ചര്‍ച്ചകളിലും സി.പി.എം, ബി.ജെ.പി പാര്‍ട്ടികളും സഹയാത്രികരും സ്വീകരിച്ച നിലപാട് ഒന്നായിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറപറ്റി മുസ്‌ലിംസമുദായത്തിനെതിരേ ഉയര്‍ന്നുവന്ന റുഷ്ദി, തസ്‌ലീമ തുടങ്ങിയ സമാനവിഷയങ്ങളിലെല്ലാം ഒരേതൂവല്‍പ്പക്ഷികള്‍ ഇവര്‍തന്നെയല്ലേ. ബാബ്‌രിപള്ളി പൊളിച്ചു പ്രശ്‌നംപരിഹരിക്കണമെന്ന ഫോര്‍മുലയവതരിപ്പിച്ചു ശ്രദ്ധേയനായത് ഇ.എം.എസ്സായിരുന്നു.
ഗാന്ധിവധത്തിനുശേഷം നിരോധിക്കുകയും ഇന്ത്യന്‍ രാഷ്ട്രീയം ബഹിഷ്‌കരിക്കുകയും ചെയ്ത ആര്‍.എസ്.എസ്, സംഘ്പരിവാര്‍ ശക്തികള്‍ നിയന്ത്രിച്ച രാഷ്ട്രീയപാര്‍ട്ടിയെയും മുന്നണിയെയും മാന്യതനല്‍കി വളര്‍ത്തി സഹകരിച്ച് അധികാരത്തിലേറ്റിയതിലെ സി.പി.എം പങ്കു വിസ്മരിക്കാനാകില്ല. അന്ധമായ കോണ്‍ഗ്രസ് വിരോധം വരുത്തിവച്ച ദുരന്തമാണു സി.പി.എം വഴി മുസ്‌ലിംകള്‍ ഇന്നുമനുഭവിക്കുന്നത്. 1989-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ നേര്‍ക്കുനേര്‍ മത്സരിച്ചത് എല്‍.കെ അദ്വാനിയും രാജേഷ് ഖന്നയുമായിരുന്നു. ഡല്‍ഹിയില്‍ താമസിച്ചിരുന്ന ഇ.എം.എസ്. അന്ന് അദ്വാനിക്കു വോട്ട് ചെയ്തത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
കേരളത്തിലും സി.പി.എമ്മില്‍നിന്നു മുസ്‌ലിംകള്‍ക്കുണ്ടായതു ദുരനുഭവങ്ങളുടെ നീണ്ടപട്ടികയാണ്. നാദാപുരവും ഈയടുത്തു തൂണേരിയും നല്‍കുന്ന പാഠം മുസ്‌ലിംകളെ സി.പി.എം നേരിട്ടതിന്റെ ഉദാഹരണമാണ്. ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്താനെത്തിയ വാഹനത്തിന്റെ നെറ്റിയില്‍ 'മാശാ അള്ളാ' എന്നു കുറിച്ചുവച്ചതും വേദനാജനകംതന്നെ. തലശ്ശേരി ഫസല്‍ വധക്കേസന്വേഷണം വഴിതെറ്റിക്കാന്‍ പാര്‍ട്ടി നടത്തിയ നീക്കവും അറിയാവുന്നതാണ്. മുസ്‌ലിം സമുദായത്തെ പൊതുസമൂഹം തെറ്റിദ്ധരിക്കാന്‍ സി.പി.എം കുറേയേറെ സംഭാവന നല്‍കിയിട്ടുണ്ട്.
സി.പി.എം അധികാരത്തിലേറി 'മാതൃകാഭരണം' കാഴ്ചവച്ച നാടാണ് ബംഗാള്‍. ചരിത്രത്തില്‍ മുസ്‌ലിം സമുദായത്തിന്റെ സുവര്‍ണകാലവും സകല പ്രതാപൈശ്വര്യങ്ങളും രേഖപ്പെടുത്തിയതെന്ന് അവര്‍ അവകാശപ്പെടുന്ന മൂന്നേകാല്‍ പതിറ്റാണ്ടു കാലത്തെ ഭരണം എപ്രകാരമാണു സമുദായത്തെ സമസ്തതലങ്ങളിലും തകര്‍ത്തെറിഞ്ഞതെന്നു ചര്‍ച്ചയ്ക്കു വന്നുകൊണ്ടിരിക്കുകയാണ്.
1921-ലെ മലബാര്‍ കലാപാനന്തരം എല്ലാം നഷ്ടപ്പെട്ട കേരള മുസ്‌ലിം സമുദായത്തെ സ്വന്തം ഭൂതകാലത്തെ തോല്‍പിച്ച് അതിജീവനത്തിന്റെ വഴിയിലെത്തിച്ചു മാതൃകാസമുദായമാക്കി ഉയര്‍ത്തിയ രാഷ്ട്രീയ ഇടപെടലുകളും ഇതോടൊപ്പം വായിക്കേണ്ടതാണ്. ഈ വളര്‍ച്ചയില്‍ ഏത് ഇടതുപക്ഷ സര്‍ക്കാറിന്റെ സംഭാവനയാണുള്ളത് വിമോചന സമരാനന്തരം കേരളം ഭരണമാറ്റത്തിലേയ്ക്കു വന്നില്ലായിരുന്നെങ്കില്‍ ബംഗാളിലെ അനുഭവം തന്നെയാകുമായിരുന്നു ഇവിടെയും.
1980-ലെ നായനാര്‍ ഭരണകാലത്തെ അറബിഭാഷാ സമരം, സാമ്പത്തിക സംവരണത്തിനായുള്ള സി.പി.എം, ബി.ജെ.പി വാദംവഴി ശക്തിപ്പെട്ട സാമുദായികസംവരണവിരുദ്ധത എല്ലാം മുസ്‌ലിംസമുദായത്തിനറിയാവുന്നതാണല്ലോ. അഞ്ചാംമന്ത്രി വിവാദം, വിദ്യാഭ്യാസവകുപ്പിനെ വര്‍ഗീയതയുടെ മുദ്രചാര്‍ത്തി അവഹേളിച്ച പച്ചവിവാദം, മന്ത്രിഭവനത്തിന്റെ പേര്, സി.എച്ചിന്റെ പേരില്‍ കലിക്കറ്റ് സര്‍വ്വകലാശാലയിലുണ്ടായ വിവാദം എന്നിങ്ങനെ സി.പി.എം, ബി.ജെ.പി കൂട്ടുകെട്ടായിരുന്നു നാം കേരളത്തില്‍ കണ്ടത്. സത്താര്‍ കുഞ്ഞെന്ന പൊലിസുദ്യോഗസ്ഥനു ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാത്ത ഇടതുസര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമായിരുന്നു. ചീഫ് സെക്രട്ടറിയായിരുന്ന റിയാസുദ്ദീനെ അകാരണമായി നീക്കിയ വി.എസ് സര്‍ക്കാര്‍ നടപടി എന്തിന്റെ പേരിലായിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്തു സര്‍ക്കാര്‍ നയം മുസ്‌ലിം, ന്യൂനപക്ഷമാകുന്നുവെന്നു പെരുമ്പറയിച്ചവര്‍ ആരെല്ലാമായിരുന്നു. മലപ്പുറം ബജറ്റെന്നും പാണക്കാട് സെക്രട്ടറിയേറ്റെന്നും പരിഹസിച്ചവര്‍ ആരൊക്കെയായിരുന്നു. സംസ്ഥാനചരിത്രത്തിലാദ്യമായി ന്യൂനപക്ഷക്ഷേമവകുപ്പും മന്ത്രാലയവുമുണ്ടാക്കിയത് യു.ഡി.എഫ് സര്‍ക്കാറായിരുന്നു. പാലോളിക്കമ്മിറ്റിയെന്നപേരില്‍ സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് നേര്‍പ്പിച്ചു ന്യൂനപക്ഷവിരുദ്ധമാക്കിയ എല്‍.ഡി.എഫ് നടപടി പുനഃപ്പരിശോധിച്ചതു യു.ഡി.എഫായിരുന്നു. പലിശബന്ധിതമായിരുന്ന മദ്‌റസാധ്യാപകക്ഷേമനിധി പലിശമുക്തമാക്കി മാറ്റി. 700 പേര്‍ക്ക് എല്‍.ഡി.എഫ് പെന്‍ഷന്‍ നല്‍കിയപ്പോള്‍ 15,000 പേര്‍ക്കാണു യു.ഡി.എഫ് നല്‍കിയത്. ഒന്നാം യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ടിയിരുന്ന പദ്ധതികളെല്ലാം എല്‍.ഡി.എഫ് മരവിപ്പിച്ചതായിരുന്നു. മദ്‌റസ നവീകരണപദ്ധതി പോലെ ന്യൂനപക്ഷസ്ഥാപനങ്ങള്‍ക്കുള്ള പദ്ധതികള്‍ യു.ഡി.എഫ് സര്‍ക്കാര്‍ വന്നശേഷമാണു ഫലപ്രദമായി നടപ്പിലാക്കിയത്
ഭരണഘടനാപദവിയോടെ ന്യൂനപക്ഷകമ്മിഷന്‍ രൂപീകരിച്ചതു പി.കെ കുഞ്ഞാലിക്കുട്ടി ന്യൂനപക്ഷക്ഷേമവകുപ്പു കൈകാര്യംചെയ്തപ്പോഴാണ്. ന്യൂനപക്ഷസമുദായത്തിലെ വിധവകള്‍, വിവാഹമോചിതര്‍ എന്നിവര്‍ക്കു ഭവനിര്‍മാണത്തിനു ധനസഹായം നല്‍കി. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളായ ചെറുപ്പക്കാര്‍ക്കു മത്സരപ്പരീക്ഷകള്‍ക്കു പരിശീലനം നല്‍കി. ന്യൂനപക്ഷവികസന ധനകാര്യ കോര്‍പ്പറേഷന്‍ രൂപീകരിച്ചു. സ്വയംതൊഴില്‍, വിദ്യാഭ്യാസ സഹായം, പ്രവാസികള്‍ക്കു ക്ഷേമപദ്ധതികള്‍, വിവിധ വായ്പാപദ്ധതികള്‍ എല്ലാം ഇതിനു കീഴില്‍ ആവിഷ്‌കരിച്ചു. അറബി കോളജുകള്‍ക്കു യു.ജി.സി പദവി നല്‍കി.
അറബി കോളജുകളില്‍ പൊതുസിലബസ് കൊണ്ടുവന്നു. കേന്ദ്രസര്‍ക്കാര്‍ നിസ്സഹകരണത്തില്‍ നഷ്ടമായെങ്കിലും മലപ്പുറത്തു വിദേശഭാഷാ സര്‍വകലാശാല കൊണ്ടുവരാന്‍ പരിശ്രമിച്ചു. ചെറിയൊരുശതമാനത്തിന്റെ ചാഞ്ചാട്ടത്തില്‍ സീറ്റുകളുടെ എണ്ണത്തില്‍ പ്രകടമായ മാറ്റം വരുന്ന കേരളത്തിലെ തെരഞ്ഞെടുപ്പുഫലം വെറുമൊരു അറബിക് സര്‍വകലാശാലയുമായി ബന്ധപ്പെടുത്തി കാണാവുന്നതാണോ നൂറില്‍പ്പരം സീറ്റുകളോടെ ഇരുമുന്നണികളും ചിലപ്പോഴെങ്കിലും അധികാരത്തിലേറിയതു പൊതുവെ പറയപ്പെടുന്ന തരംഗത്തിനപ്പുറം മറ്റെന്തു സംഭവിച്ചാണ്
യു.ഡി.എഫ് വിരുദ്ധവോട്ടുകള്‍ക്കൊപ്പം അപ്രധാനപ്രസ്ഥാനങ്ങളുടെ ചില വോട്ടുകള്‍കൂടി ഇടതുപക്ഷത്തേയ്ക്കു കേന്ദ്രീകരിക്കപ്പെട്ടതും മുന്നണിയിലെ ചില അസ്വാരസ്യങ്ങളും യു.ഡി.എഫിന് അധികാരം നഷ്ടപ്പെടുത്തിയെന്നുവിലയിരുത്തുന്നതാവും ശരി. കേരളം കണ്ട ഏറ്റവും നല്ല ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ യു.ഡി.എഫ് സര്‍ക്കാറിന്റെ പരാജയത്തിന് അഴിമതിയെ സംബന്ധിച്ച മാധ്യമപ്രചരണവും സഹായകമായിട്ടുണ്ട്. ഭൂരിപക്ഷ, ന്യൂനപക്ഷ പ്രീണനമെന്ന പതിവുശൈലി കുറേക്കൂടി സമര്‍ഥമായി നടപ്പാക്കാന്‍ സി.പി.എമ്മിനു സാധിച്ചു. കായികമായി ഹിന്ദുഭീകരതയെ നേരിടുന്നതില്‍നിന്നു മാറ്റംവന്നെന്നു ബോധ്യപ്പെടുത്തുംവിധം ക്ഷേത്രാചാരങ്ങളിലും ആഘോഷങ്ങളിലും സജീവമായി പങ്കെടുക്കുകയും വളരെ വൈകാരികമായ ചില ന്യൂനപക്ഷപ്രശ്‌നങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്നതായിരുന്നു സി.പി.എം രീതി.

(മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago