രാസായുധപ്രയോഗം: തെളിവുലഭിച്ചാല്‍ സിറിയ അക്രമിക്കുമെന്ന് മാക്രോണ്‍
പാരിസ്: രാസായുധപ്രയോഗം തെളിയുകയാണെങ്കില്‍ സിറിയയെ ആക്രമിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. അന്താരാഷ്ട്ര ഉടമ്പടികള്‍ ലംഘിച്ച് സിറിയന്‍ ജനങ്ങള്‍ക്കുമേല്‍ രാസായുധം പ്രയോഗിച്ചതിന് എന്തെങ്കിലും തെളിവുലഭിച്ചാല്‍ ഫ്രാന്‍സ് സിറിയയെ ആക്രമിക്കും. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോടാണ് മാക്രോണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിങ്ങള്‍ തെളിവുമായി വന്നാല്‍ തങ്ങളത് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017 ഏപ്രിലില്‍ രാസായുധപ്രയോഗം എന്നു സംശയിക്കുന്ന ആക്രമണത്തില്‍ സിറിയയില്‍ 58 പേര്‍ കൊല്ലപ്പെട്ടിരുന്നു. വിമതരുടെ പിടിയിലുള്ള സിറിയന്‍ നഗരമായ ഖാന്‍ ഷെയ്ഖുന്‍ നഗരത്തിലായിരുന്നു സംഭവം. സിറിയന്‍ സര്‍ക്കാരാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രതിരപക്ഷം ആരോപിച്ചിരുന്നു.
അതേസമയം രാസായുധ പ്രയോഗം നിഷേധിച്ച് സിറിയന്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. തീവ്രവാദികളെയും രാജ്യദ്രോഹികളും മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 2013ലാണ് ആണവായുധ പ്രയോഗം ഒഴിവാക്കിക്കൊണ്ടുളള അന്താരാഷ്ട്ര ഉടമ്പടിയില്‍ സിറിയ ഒപ്പുവയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."