'ഞങ്ങളുടെ പ്രവൃത്തി കണ്ട് മാതാവ് അഭിമാനിക്കുന്നുണ്ടാവും'
സിറിയയിലെ കിഴക്കന്‍ ഗൗത്തയിലെ 45 കാരനായ സലിമും മൂന്ന് സഹോദരങ്ങളും 2013 മുതല്‍ വൈറ്റ് ഹെല്‍മറ്റ് എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകരാണ്.
സിറിയന്‍ സര്‍ക്കാരിന്റെ അക്രമങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍നിന്ന് നാട്ടുകാരെ രക്ഷിക്കലും അവശ്യസേവനങ്ങള്‍ നടത്തലുമാണ് ഇവരുടെ മുഖ്യജോലി. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച സര്‍ക്കാര്‍ നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ന്നത് ഇവരുടെ വീട് തന്നെയായിരുന്നു. ഇവിടെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ജീവന് നഷ്ടപ്പെട്ട മാതാവിന്റെ മൃതദേഹമാണ് സലീ കണ്ടത്. കണ്ണീര്‍വാര്‍ത്ത് സലീം പറഞ്ഞു, 'ജനങ്ങളെ ഞാന്‍ രക്ഷിച്ചു. പക്ഷെ നിങ്ങളെ രക്ഷിക്കാന്‍ എനിക്കായില്ല. ഞാന്‍ എന്താണ് ചെയ്യേണ്ടത് ഉമ്മാ? നാല് രക്ഷാപ്രവര്‍ത്തകരായ മക്കളുണ്ടായിട്ടും ഒരാള്‍ പോലും മാതാവിനെ രക്ഷിക്കാനായില്ലെന്ന് സലീം മാധ്യമങ്ങളോട് പറഞ്ഞു.
ഞങ്ങളുടെ മക്കളുടെ പ്രവൃത്തി കണ്ട് അഭിമാനിക്കുന്നുണ്ടാവുമെന്ന്' സലീ പറഞ്ഞു. സിറിയന്‍ സര്‍ക്കാര്‍ കിഴക്കന്‍ ഗൗത്തയില്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ നരകജീവിതമാണ് ഇവിടത്തുകാര്‍ അനുഭവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."