ലോകത്തെ സ്വാധീനമേറിയ 500 മുസ്്ലിംകളില്‍ ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ നദ് വി
അമ്മാന്‍: ലോകത്തെ സ്വാധീനിച്ച 500 പ്രമുഖ മുസ്്ലിം വ്യക്തിത്വങ്ങളില്‍ ദാറുല്‍ഹുദാ ഇസ്്ലാമിക സര്‍വകലാശാല വൈസ് ചാന്‍സലറും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ഇത്തവണയും ഇടം നേടി. മതപണ്ഡിതരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഡോ. നദ് വി മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ജോര്‍ദാനിലെ അമ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇസ്്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റര്‍ അമേരിക്കയിലെ ജോര്‍ജ്ടൗണ്‍ യൂനിവേഴ്സിറ്റിയുമായി സഹകരിച്ചാണ് ഓരോവർഷവും പട്ടിക പുറത്തിറക്കുന്നത്. 2025ലെ മാന്‍ ഓഫ് ദി ഇയര്‍ ആയി പ്രമുഖ ഫലസ്തീന്‍ അഭിഭാഷകന്‍ ഡോ. ഗസ്സാന്‍ സുലൈമാന്‍ അബുസിത്തയെയും വുമണ്‍ ഓഫ് ദി ഇയര്‍ ആയി ജോര്‍ദാന്‍ രാജ്ഞി റാനിയ അബ്ദുല്ലയെയുമാണ് തിരഞ്ഞെടുത്തത്.
യമനിലെ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്, യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്് യാന്‍, മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്‍, കേംബ്രിജ് മുസ്്ലിം കോളജ് സ്ഥാപകന്‍ ശൈഖ് അബ്ദുല്‍ ഹകീം മുറാദ്, ഹമാസ് രാഷ്ട്രീയകാര്യ മേധാവി യഹ് യ സിന്‍വാര്‍ എന്നിവരാണ് ആദ്യ അമ്പതില്‍ ഇടംപിടിച്ച പ്രമുഖര്‍. 2012 മുതല്‍ ഡോ. ബഹാഉദ്ദീന്‍ നദ് വി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഔദ്യോഗിക പര്യടനാര്‍ത്ഥം ബഹാഉദ്ദീൻ നദ് വി ഇപ്പോൾ യു.കെ യിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."