ഹരിയാനയില്‍ ഭരണം നിലനിര്‍ത്ത് ബിജെപി; തോല്‍വി അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്
ഛണ്ഡീഗഡ്: ഹരിയാനയില്‍ ഭരണം നിലനിര്‍ത്തി ബിജെപി. ബിജെപി 49 സീറ്റുകളുമായി ഏറ്റവും ഉയര്‍ന്ന സീറ്റ് നിലയിലെത്തി. അതേസമയം ദുഷ്യന്ത് ചൗതാലയുടെ ജെജെപി തകര്‍ന്നടിഞ്ഞു. ഐഎന്‍എല്‍ഡി ഒരു സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസിന് 36 സീറ്റാണ് നേടാനായത്.
എല്ലാ മാധ്യമങ്ങളും കോണ്‍ഗ്രസിന് 70ലധികം സീറ്റ് ലഭിക്കുമെന്നാണ് പ്രവചിച്ചത്. എന്നാല്‍ ഒമ്പതരയോടെ ഇത് മാറി മറിഞ്ഞു. വോട്ടിങ് മെഷീനുകളിലെ കണക്ക് വന്നു തുടങ്ങിയതോടെ കോണ്‍ഗ്രസ് പെട്ടെന്ന് താഴേക്ക് പോയി. ഇടയ്ക്ക് ഇഞ്ചാടിഞ്ചായെങ്കിലും പിന്നീട് ബിജെപി വ്യക്തമായ മേധാവിത്വം ഉറപ്പിച്ചു.
അതേസമയം ഹരിയാനയിലുണ്ടായ തോല്‍വി അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചുവെന്ന് കോണ്‍ഗ്രസ് നേതാക്കളായ ജയ്‌റാം രമേശും പവന്‍ ഖേരയും പറഞ്ഞു. വോട്ടിങ് മെഷീന്റെ ബാറ്ററി അടക്കം മാറ്റിയതിലും വോട്ടെണ്ണല്‍ വൈകിയതിലും സംശയങ്ങളുന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍, ഹരിയാനയിലെ ജനവിധിയല്ല ഇതെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."