HOME
DETAILS

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

  
October 08, 2024 | 2:42 PM

43rd Sharjah International Book Fair November 6 to 17

ഷാർജ: ഷാർജ ബുക് അതോറിറ്റി (എസ്.ബി.എ) നവംബർ 6 മു തൽ 17 വരെ എക്സ്‌പോ സെന്ററിൽ സംഘടിപ്പിക്കുന്ന ഷാർജ ഇന്റർനാഷനൽ ബുക് ഫെയറിൻ്റെ (എസ്.ഐ.ബി.എഫ്.2014) 43-ാമത് പതിപ്പിൽ 112 രാജ്യങ്ങളിൽ നിന്നുള്ള 2,520 പ്രസാധകർ പങ്കെടുക്കും. 'ഇറ്റ് സ്റ്റാർട്‌സ് വിത് എ ബുക് ' എന്ന പ്രമേയത്തിലുള്ള ഈ വർഷത്തെ പുസ്തക മേളയുടെ വിശദശാംശങ്ങൾ എസ്.ബി.എ ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സി.ഇ.ഒ അഹമ്മദ് ബിൻ റക്കാദ് അൽ ആമിരിയും എസ്.ഐ.ബി.എഫ് ജനറൽ കോഡിനേറ്റർ ഖൗല അൽ മുജൈനിയും വിശദീകരിച്ചു.

മൊറോക്കോയാണ് ഈ വർഷത്തെ അതിഥി രാജ്യം. മൊറോക്കോയുടെ സമ്പന്നമായ സാഹിത്യ, സാംസ്കാരിക പൈതൃകം ഈ മേളയിൽ സവിശേഷമായി പ്രദർശിപ്പിക്കും. 63 രാജ്യങ്ങളിൽ നിന്നുള്ള 250 അതിഥികൾ 1,357 ആക്ടി വിറ്റികൾക്ക് നേതൃത്വം നൽകും. 400 എഴുത്തുകാർ അവരുടെ ഏറ്റവും പുതിയ കൃതികളിൽ ഒപ്പുവയ്ക്കുന്ന ആഘോഷവും ഇത്തവണയുണ്ട്. 600 ശിൽശാലകൾ നടത്തും. വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും സർഗാത്മകതയുടെയും ആഗോള കേന്ദ്രമായി മാറാനുള്ള ഷാർജയുടെ പ്രതിബദ്ധതയാണ് ഈ പുസ്തക മേളയിലൂടെ കാണാനാവുകയെന്ന് അഹമ്മദ് ബിൻ റക്കാദ് അൽ ആമിരി പറഞ്ഞു.

 ഈ വർഷത്തെ പുസ്തക മേളയുടെ അതിഥിയായി എത്തി തിന് യു.എ.ഇയിലെ മൊറോക്കൻ അംബാസഡർ അഹമ്മദ് അൽ താസി അഗാധമായ നന്ദി രേഖപ്പെടുത്തി. മൊറോക്കോയുടെ വിവര-സാംസ്കാരിക മന്ത്രാല രക്കൊയുടെ സമ്പന്നമായ കലക ളിലേക്കും പൈതൃകത്തിലേക്കും ഷാർജയിലെ ജനങ്ങൾക്ക് മിക ച്ചൊരു ജാലകമാകും മോറോക്കയുടെ വിവര-സാംസ്കാരിക മന്ത്രാലയം ശ്രദ്ധാപൂർവം ക്യൂറേറ്റ് ചെയ്യ പ്രോഗ്രാമുകളുണ്ടാകും. മൊറോക്കൊയുടെ സമ്പന്നമായ കലകളിലേക്കും പൈതൃകത്തിലേക്കും ഷാർജയിലെ ജനങ്ങൾക്ക് മികച്ചൊരു ജാലകമാകും മോറോക്കൻ പവലിയൻ. കാലം പുരോഗമിക്കുമ്പോൾ,വായനാ മുൻഗണനകളും പോലെ ജനജീവിതവും പരിണമിക്കുന്നുവെന്നും വായനക്കാരൻ എഴുത്തുകാരന്റെ സാരാംശം ഉൾക്കൊള്ളുകയും അവരുടെ ദൗത്യം തുടരുകയും, സ്വയം രചയിതാക്കളാകുകയും ചെയ്യുന്ന കൂടുതൽ പ്രതിഫലനാത്മകമായ വായനയിലേക്ക് ആകർഷിക്കപ്പെടുന്നുവെന്നും ഖൗല അൽ മുറ്റജൈനി പറഞ്ഞു. 

2,520 പ്രസാധകർ 

ഈ വർഷം 2,522 പ്രസാധകരും പ്രദർശകരുമാണുണ്ടാവുക. ഇതിൽ 835 അറബ്, 264 വിദേശി പ്രസാധകരാണ്. 234 അറബ് പങ്കാളികളിൽ ഈജിപ്ത് 172, ലബനാൻ 88, സിറിയ 58. അന്താരാഷ്ട്ര തലത്തിൽ 81 പ്രസാധകരുമായി യു.കെയാണ് മുന്നിൽ. 52 പ്രസാധകരുമായി ഇന്ത്യ പിറകിലുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി തെലങ്കാന സ്വദേശി ഡോ. കെ. ശ്രീകര്‍ റെഡ്ഡി എത്തും

qatar
  •  4 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന്; മാറ്റിവരയ്ക്കണം വികസനഭൂപടം

latest
  •  4 days ago
No Image

അടിച്ചമര്‍ത്തുംതോറും സമരം കൂടുതല്‍ ശക്തമാകും'; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Kerala
  •  4 days ago
No Image

ദേശാഭിമാനിയിലെ ലേഖന വിവാദം; കെ.ആര്‍.അജയനെതിരെ നടപടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എം.സ്വരാജ്

latest
  •  4 days ago
No Image

'വിശന്നിരിക്കുന്നവര്‍ക്ക് നല്‍കൂ'; ജന്തര്‍ മന്ദറിലെ സമരഭൂമിയിലേക്ക് ഒഴുകിയെത്തുന്നു ആയിരക്കണക്കിന് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍

National
  •  4 days ago
No Image

കര്‍ണാടകയിലെ ഹുന്‍സൂരില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

latest
  •  4 days ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ് അട്ടിമറി ആരോപണം: എഡിജിപി എം.ആര്‍ അജിത് കുമാറിന് കൂടുതല്‍ സമയം നല്‍കില്ല; ഡിജിപിയുടെ റിപോര്‍ട്ട് ഇന്ന് തന്നെ നല്‍കിയേക്കും

Kerala
  •  4 days ago
No Image

ചേര്‍ത്തുപിടിച്ച് അമേരിക്കന്‍ മലയാളികള്‍; ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അമേരിക്കയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

latest
  •  4 days ago
No Image

അത് വെറും വാക്കല്ല; സ്‌പെയിനിന്റെ കിരീടനേട്ടത്തില്‍ നാട്ടുകാര്‍ക്ക് ഷജീറിന്റെ വക മന്തി

Kerala
  •  4 days ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സ്ഥലംമാറ്റം; ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ കേസും

Kerala
  •  4 days ago