സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി
റിയാദ്:രാജ്യത്ത് നേരിട്ട വൈദ്യുതി തടസ്സവും മറ്റും മൂലം ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി സഊദി ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി. 2023ലെ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഗാരണ്ടീഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടത്തിനാലാണ് സഊദി ഇലക്‌ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചത്.
2022-ലെ 72 ലക്ഷം റിയാലാണ് ഇങ്ങനെ നഷ്ടപരിഹാരമായി നൽക്കേണ്ടിവന്നത്. 2023-ൽ അത് 33 ശതമാനമായി വർധിച്ചിരിക്കുകയാണ്. റെഗുലേറ്ററി അതോറിറ്റി അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2023-ൽ ഉപഭോക്താക്കൾക്ക് നൽകിയ നഷ്ടപരിഹാരത്തിന്‍റെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 50 ശതമാനം വർധിച്ച് 84,000 ആയതായും റിപ്പോർട്ടുണ്ട്. ഗാരണ്ടീഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന്‍റെ ഫലമായി ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാൻ സഊദി ഇലക്ട്രിസിറ്റി കമ്പനി ബാധ്യസ്ഥരായ കേസുകൾ കമ്പനിയുടെ റിപ്പോർട്ടിലൂടെ വിശദീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."